
മണിപ്പൂര്‍ സംഘര്‍ഷത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിന് മധ്യപ്രദേശ് പൊലീസ് കേസെടുത്ത സീറോ മലബാര്‍ സഭാ വൈദികന് ആത്മഹത്യ ചെയ്ത നിലയില്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഗര്‍ഹക്കോട്ടയിലെ സെന്റ് അല്‍ഫോന്‍സാ അക്കാദമിയിലെ മാനേജര്‍ ഫാ.
അനില്‍ ഫ്രാന്‍സിസാണ് മരിച്ചത്. ഒരു മാസം മുന്‍പാണ് ഫാ.അനില്‍ ഫ്രാന്‍സിസ് മണിപ്പൂര്‍ അക്രമത്തെക്കുറിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്.
പിന്നാലെ ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ദേശീയ പതാകയെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഇതിനുപിന്നാലെ വൈദികന് മാനസിക പിരിമുറുക്കത്തിലും സമ്മര്‍ദ്ദത്തിലുമായിരുന്നുവെന്ന് രൂപത പ്രതിനിധികള്‍ ആരോപിച്ചു. Read Also: മണിപ്പൂര്‍ കലാപത്തില്‍ രാഷ്ട്രീയം കളിയ്ക്കുന്നത് മോശം, എന്നെ മിണ്ടാന്‍ അനുവദിക്കാത്തത് പ്രതിപക്ഷം: അമിത് ഷാ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ സെപ്റ്റംബര്‍ 13ന് സാഗറിലെ ബിഷപ്പ് ഹൗസില്‍ എത്തിയ ഫാ.അനിലിനെ കാണാതായി.
പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി.
ദേശീയ പതാകയെ അപമാനിക്കുന്ന തരത്തില്‍ ഒന്നും താന്‍ ചെയ്തിട്ടില്ലെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. Story Highlights: Christian priest suicide after police filed FIR for sharing post in manipur issue
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]