

ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഭയക്കുന്ന പിണറായി സർക്കാർ അവയെ നിയന്ത്രിക്കാനാണ് പ്രകടനങ്ങൾക്ക് 10,000 രൂപ വരെയുള്ള അനുമതി ഫീസ്സ് ഏർപ്പെടുത്തിയത് ; പ്രകടനങ്ങൾക്ക് ഫീസ് ചുമത്തുന്നതിന് എതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) കോട്ടയത്ത് പ്രതിഷേധിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ജാനാധിപത്യപരമായ പ്രതിഷേധങ്ങളെ ഭയക്കുന്ന പിണറായി സർക്കാർ അവയെ നിയന്ത്രിക്കാനാണ് പ്രകടനങ്ങൾക്ക് 10,000 രൂപ വരെയുള്ള അനുമതി ഫീസ്സ് ഏർപ്പെടുത്തിയതെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) കോട്ടയം ജില്ലാ സെക്രട്ടറി മിനി കെ. ഫിലിപ്പ് അഭിപ്രായപ്പെട്ടു. കേന്ദ്ര ബിജെപി സർക്കാരിന്റെ മാതൃകയിലാണ് ഈ സ്വേച്ഛാധിപത്യ നീക്കം നടത്തിയിരിക്കുന്നത്.
ഇടതുപക്ഷമെന്ന പേരിലുള്ള ഈ സർക്കാർ ജനാധിപത്യത്തിനു നാണക്കേടു മാത്രമല്ല, ഭീഷണി കൂടിയായി മാറുകയാണ്. ജനാധിപത്യപരമായ ആശയപ്രചരണത്തിന് ഇതിനോടകം തന്നെ പലവിധ നിയന്ത്രണങ്ങളും നിഷേധങ്ങളും നിലവിലിരിക്കുകയാണ്. അവയെ കൂടുതൽ കർക്കശമാക്കുന്നത് മുഖ്യധാരാ സമവായ രാഷ്ട്രീയത്തിനു പുറത്തുള്ള, ധീരമായ വേറിട്ട ശബ്ദങ്ങളെ ഇല്ലാതാക്കാനും കൂടെയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഭരണാധികാരികളുടെ അതിരില്ലാത്ത ധൂർത്തിന് പണം കണ്ടെത്തുന്നത് ജനങ്ങളുടെമേൽ തൊട്ടതിനൊക്കെ പിഴയും നികുതിയും ചുമത്തിയാണ്. നികുതിദായർക്ക് പോലീസ്സിൽ നിന്നും ലഭിക്കേണ്ട നിസ്സാര സേവനങ്ങൾക്കു പോലും ചാർജ്ജ് ഏർപ്പെടുത്തുകയാണ്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട രേഖകൾ മുതൽ മൈക്ക് പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതിക്ക് വരെ ഭീകരമായി ഫീസ് വർദ്ധിപ്പിച്ചു.
പോലീസ് സേനയ്ക്ക് വേണ്ടി പൊതുജനാവിൽ നിന്ന് ഭീമമായ തുകയാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ അവർ ബാധ്യസ്ഥരാണ്. അത്തരം അവശ്യസേവനങ്ങൾക്ക് ഫീസ് ഈടാക്കുന്നത് തന്നെ ജനാധിപത്യവിരുദ്ധമാണ്. മൈക്ക് ഉപയോഗിക്കുന്നതും പ്രകടനം നടത്തുന്നതുമൊക്കെ പ്രധാനമായും പൊതുപ്രവർത്തനം നടത്തുന്ന സംഘടനകളാണ്.
പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഇത്തരം പ്രതികരണങ്ങൾ ജനാധിപത്യ വ്യവസ്ഥയുടെ അനിവാര്യതയാണ്. ഇവയ്ക്ക്മേൽ കടിഞ്ഞാടുന്ന ഏതൊരു നടപടിയും ജനാധിപത്യത്തെ ദുർബലപ്പെടുത്തും. അഴിമതിയിലും സ്വജനപക്ഷപാതത്തിലും ജനദ്രോഹ നടപടികളിലും അഭിരമിക്കുന്ന ഭരണസംവിധാനങ്ങളാണ് ജനങ്ങളുടെ പ്രതിഷേധത്തെ ഭയക്കുന്നത്.
സർക്കാരിന്റെ ജനവിരുദ്ധ സ്വഭാവം വർദ്ധിക്കുന്തോറും ജനകീയ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയും അവയ്ക്കുമേലുള്ള നിയന്ത്രണങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കും. ഇത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഇതിനെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്നും മിനി.കെ ഫിലിപ്പ് പറഞ്ഞു.. അതിനാൽ ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന ഫീസുകൾ ഉടനടി പിൻവലിക്കണമെന്നും മിനി. കെ ഫിലിപ്പ് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]