കേരളം എന്ന ഔദ്യോഗിക നാമകരണത്തിനായുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. നിലവിലുള്ള നാമത്തിൽ മാറ്റം വരുത്തിക്കൊണ്ടുള്ള ഈ ബിൽ നേരത്തെ പാർലമെന്റ് പാസാക്കിയിരുന്നു.
രാഷ്ട്രപതിയുടെ ഔദ്യോഗിക ഒപ്പ് ലഭിച്ചതോടെ, ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി കേന്ദ്ര സർക്കാർ ഉടൻ തന്നെ വിജ്ഞാപനം പുറപ്പെടുവിക്കും. ഈ നിയമനടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക്, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലെ ഔദ്യോഗിക രേഖകളിലും വലിയ മാറ്റങ്ങൾ വരും.
ഇതുവരെ ഉപയോഗിച്ചിരുന്ന ‘Government of Kerala’ എന്നതിന് പകരം ഇനി മുതൽ ഔദ്യോഗികമായി ‘Government of Keralam’ എന്ന് രേഖപ്പെടുത്തിത്തുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

