ചെന്നൈ: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി തമിഴ്നാട്ടിൽ നിന്നുള്ള നേതാവിനെ പരിഗണിക്കുന്ന സാഹചര്യത്തിൽ ഡി.എം.കെ.യുടെ നിലപാട് എന്തായിരിക്കുമെന്ന ചർച്ച തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവമാകുന്നു. ആർ വെങ്കിട്ടരാമനു ശേഷം തമിഴ്നാട്ടിൽ നിന്നുള്ള ഒരാൾ ഉപരാഷ്ട്രപതിയാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ഡിഎംകെയുടെ തീരുമാനം നിർണായകമാകും.
പാർട്ടി നിലപാട് മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ തീരുമാനിക്കുമെന്ന് ഡിഎംകെ.
സംഘടനാ സെക്രട്ടറി ആർഎസ്. ഭാരതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘ഇന്ത്യ’ സഖ്യത്തിന്റെ പൊതുനിലപാട് എന്തായിരിക്കുമെന്നും ഇപ്പോൾ പറയാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച സിപി രാധാകൃഷ്ണൻ സ്റ്റാലിനെ സന്ദർശിച്ചിരുന്നു.
ഔദ്യോഗികമായി രോഗവിവരം തിരക്കാനാണ് സന്ദർശനം എന്നായിരുന്നു വിശദീകരണം. എന്നാൽ, ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ പേര് അപ്രതീക്ഷിതമല്ലെന്ന് ഡിഎംകെ നേതാക്കൾ സൂചിപ്പിക്കുന്നു.
അതേസമയം, തമിഴ്നാട്ടിൽ നിന്നുള്ള ഒരാൾ ഉപരാഷ്ട്രപതിയാകുന്നത് ഡിഎംകെ. എതിർക്കുന്നു എന്ന പ്രചാരണം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി.
ആയുധമാക്കാനുള്ള സാധ്യതയും പാർട്ടി കാണുന്നുണ്ട്. ഇത് ഡിഎംകെയെ പ്രതിരോധത്തിലാക്കുമെന്ന് തമിഴ്നാട്ടിലെ ബിജെപി നേതാക്കളും വിലയിരുത്തുന്നു.
2022-ൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ സ്ഥാനാർഥിയായപ്പോൾ തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. സമാനമായ ഒരു നിലപാട് സ്റ്റാലിൻ സ്വീകരിക്കുമോ എന്ന ആകാംഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.
എങ്കിലും ബിജെപിയോടുള്ള നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണഅ ഡിഎംകെ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
സിപി രാധാകൃഷ്ണൻ നിലവില്‍ ഇദ്ദേഹം മഹാരാഷ്ട്ര ഗവർണറാണ്. നേരത്തെ ജാർഖണ്ഡ് ഗവർണർ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തമിഴ്നാട് ബിജെപിയുടെ മുൻ അധ്യക്ഷനായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായിരുന്നു.
ഉപരാഷ്ട്രപതിയെ ഐക്യകണ്ഠമായി തെരഞ്ഞെടുക്കണമെന്നാണ് ആഗ്രഹം എന്നും പിന്തുണ തേടി പ്രതിപക്ഷത്തെ കാണുമെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]