
കല്യാൺ സിൽക്സിന്റെ ഓണക്കാല ഓഫറായ ഓണക്കോടിക്കൊപ്പം രണ്ട് കോടിയും സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് ഓഗസ്റ്റ് 16-ന് നടന്നു. കല്യാൺ സിൽക്സിന്റെ തൃശ്ശൂർ പാലസ് റോഡ് ഷോറൂമിൽ വച്ചായിരുന്നു നറുക്കെടുപ്പ്.
വീക്കിലി ബമ്പർ സമ്മാനമായ 25 പവൻ സ്വർണ്ണത്തിന് ഗ്രിജി ബാബു അർഹയായി. സിസി മരിയ ആന്റണി, രാജേശ്വരി അമ്മ, റസീന വി പി എന്നിവരാണ് വീക്കിലി സമ്മാനമായ മാരുതി ബലിനോ കാർ സ്വന്തമാക്കിയത്.
റവന്യൂ മന്ത്രി കെ രാജൻ, തൃശ്ശൂർ മേയർ എം കെ വർഗീസ്, തൃശ്ശൂർ എം എൽ എ പി ബാലചന്ദ്രൻ, തൃശ്ശൂർ കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, തൃശ്ശൂർ കോർപറേഷൻ കൗൺസിലർ റെജി ജോയ് എന്നിവർ ചേർന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. കല്യാൺ സിൽക്സ് & കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ടി.എസ്.
പട്ടാഭിരാമൻ, കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കെ.എം.പി കൺസ്ട്രക്ഷൻസ് പ്രൊപ്രൈറ്റർ കെ എം പരമേശ്വരൻ എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]