
പത്തനംതിട്ട: പത്തനംതിട്ട പെരുനാട് കൂനംകരയിൽ റബർ തോട്ടത്തിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഒന്നര വർഷമായി വെട്ടാതെ കിടന്ന റബർതോട്ടമായതിനാൽ ആരും അങ്ങോട്ട് പോകാറുണ്ടായിരുന്നില്ല. ഇവിടെ മരം മുറിക്കാനായി ഇന്നലെ വൈകുന്നേരം ആളുകളെത്തിയപ്പോൾ അവരിലൊരാളാണ് തലയോട്ടിയുടെ ഭാഗം കണ്ടത്. ഇന്ന് രാവിലെ മറ്റ് ശരീരഭാഗങ്ങളും കൂടി കണ്ടെത്തി.
അവരാണ് പൊലീസിൽ വിവരമറിയിച്ചത്. പെരുനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടർന്ന് പലയിടങ്ങളിൽ നിന്നായി അസ്ഥികൾ പറമ്പിൽ നിന്നും ലഭിച്ചു. ഇവ എങ്ങനെ ഇവിടെയെത്തി എന്ന കാര്യം പൊലീസ് വിശദമായി പരിശോധിക്കുകയാണ്. ഇവിടം ജനവാസമേഖലയല്ല. സമീപ പ്രദേശത്തുള്ള പഞ്ചായത്ത് മെമ്പറിൽ നിന്നും ആളുകളിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.
ഫോറൻസിക് സംഘമെത്തിയതിന് ശേഷം ഡിഎൻഎ പരിശോധനക്കായി കൊണ്ടുപോകും. ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ അസ്ഥികൂടങ്ങൾ സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. ഇൻക്വസ്റ്റ് നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]