അമരാവതി: പാടത്തിന് അരികിൽ ഉപേക്ഷിച്ച ബിയർ ക്യാനിൽ തലകുടുങ്ങി വിഷപാമ്പ്. തെലങ്കാനയിലെ ജഗിത്യാലിലെ നല്ലഗൊണ്ട മേഖലയിലാണ് സംഭവം. മൂന്ന് മണിക്കൂറോളം നേരെ പെടാപ്പാട് പെട്ട ശേഷമാണ് പാമ്പിന് ബിയർ ക്യാനിൽ നിന്ന് തലയൂരി പോകാനായത്. സമീപത്തെ പാടശേഖരത്ത് നിന്ന് വന്നവർ പരത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
സംഭവം കണ്ടെത്തിയവർ വടി കൊണ്ട് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പാമ്പ് ആക്രമിക്കാനുള്ള ശ്രമം തുടങ്ങിയതോടെ നാട്ടുകാർ പിന്മാറുകയായിരുന്നു. വടികൊണ്ട് ബിയർ ക്യാൻ തട്ടിമാറ്റാനുള്ള ശ്രമവും പാളിയിരുന്നു. കടുത്ത വെയിലിൽ മൺപാതയിൽ ബിയർ ക്യാനുമായി മല്ലിട്ട ശേഷം സമീപത്തെ കുറ്റിക്കാട്ടിലേക്ക് എത്തിയതിന് പിന്നാലെയാണ് പാമ്പിന് ക്യാനിൽ നിന്ന് തലയൂരാൻ സാധിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ഈ മേഖലയിലെ ഒരു സ്കൂളിൽ നടത്തിയ ശുചീകരണ യജ്ഞത്തിൽ പാമ്പിൻ പൊത്തുകളും പാമ്പുകളേയും കണ്ടെത്തിയിരുന്നു. 15 ദിവസങ്ങൾക്കുള്ളിൽ രണ്ട് കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് റസിഡൻഷ്യൽ സ്കൂളിൽ ശുചീകരണം നടത്തിയത്. രൂക്ഷമായ വയറ് വേദനയ്ക്ക് പിന്നാലെയാണ് ഓഗസ്റ്റ് ആദ്യവാരത്തിൽ 9ാം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് പേരാണ് മരിച്ചത്. നേരത്തെ സമാനമായ മറ്റൊരു സംഭവത്തിൽ ഒഡിഷയിലെ പുരിയിൽ ഇത്തരത്തിൽ ക്യാനിൽ തല കുടുങ്ങിയ പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് രക്ഷിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]