
ഏറെ നാളത്തെ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ, സുരേഷ് ഗോപി ചിത്രം ജെഎസ്കെ ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവും ജെഎസ്കെയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇരുവർക്കും ഒപ്പം ഗോകുൽ സുരേഷും രാവിലെ സിനിമ കാണാൻ എത്തി.
ഇതിനിടയിൽ ഓൺലൈൻ മീഡിയയോട് ഗോകുൽ പറഞ്ഞ മറുപടി വീഡിയോ ശ്രദ്ധനേടുകയാണ്. ജെഎസ്കെയിൽ മാധവിന്റെ പ്രകടനം എങ്ങനെ ഉണ്ടെന്നായിരുന്നു ചോദ്യം.
ഇതിന് ആദ്യം മറുപടി പറയാൻ മടിച്ച ഗോകുൽ, “പാപ്പരാസികൾക്ക് ഞാൻ മറുപടി കൊടുക്കാറില്ല. ടാഗ് ഉള്ള മീഡിയയ്ക്ക് ഞാൻ മറുപടി കൊടുക്കാം.
പാപ്പരാസികൾക്ക് തരില്ല. നിങ്ങൾ കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്.
നിങ്ങളൊരു കമ്പനിയ്ക്കിത് വിക്കുമല്ലോ. അവരതിനെ വളച്ചൊടിക്കും.
പത്ത് ഹെഡ്ലൈൻ ഇട്ട് വിടും. എനിക്കറിയാം നിങ്ങളെ”, എന്നാണ് പറഞ്ഞത്.
എന്റെ അച്ഛനും അനുജനും ചെയ്ത പടമാണ്. അതിൽ ഞാൻ അധികം അഭിപ്രായം പറയാതിരിക്കുന്നതല്ലേ അതിന്റെ മാന്യതയെന്നും ഗോകുൽ പറയുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]