
ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ്, ഹൃദ്രോഗം 60 വയസ്സിനു മുകളിലുള്ളവരെ മാത്രം ബാധിച്ചിരുന്ന ഒന്നായിരുന്നു (50 വയസ്സുള്ളവർക്ക് പോലും ഹൃദയാഘാതം ഉണ്ടാകുന്നത് കേട്ടുകേൾവി പോലുമില്ലായിരുന്നു). എന്നാല്‍ ഇന്ന് നമ്മുടെ ഉദാസീനമായ ജീവിതശൈലി, വ്യായാമക്കുറവ്, മോശം ഭക്ഷണശീലങ്ങൾ എന്നിവ കാരണം, 40 കളിലും 30 കളിലും പോലും ഹൃദയാഘാതം സംഭവിക്കുന്നു.
30-കളിലെ ഹൃദയപ്രശ്നങ്ങളുടെ മുന്നറിയിപ്പ് ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 1.
അസാധാരണമായ ക്ഷീണം മതിയായ വിശ്രമം ലഭിച്ചാലും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന അമിത ക്ഷീണം, നിങ്ങളുടെ ഹൃദയത്തിന് രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാൻ കഴിയില്ലെന്ന് സൂചിപ്പിക്കുന്നതാകാം. ഹൃദയത്തിന്റെ തെറ്റായ പ്രവർത്തനം ശരീരത്തിലുടനീളമുള്ള പേശികളിലേക്കും അവയവങ്ങളിലേക്കും ഓക്സിജൻ വിതരണം കുറയ്ക്കുന്നു.
ഈ അവസ്ഥ വ്യക്തമായ കാരണമില്ലാതെ ക്ഷീണം ഉണ്ടാക്കുന്നു. 2.
ദഹനക്കേട്, നെഞ്ചെരിച്ചിൽ ഹൃദയത്തിലെ രക്തചംക്രമണം കുറയുന്നത് ദഹന പ്രശ്നങ്ങൾക്കും കാരണമാകാം. അതിനാല്‍ നെഞ്ചെരിച്ചിൽ, ഓക്കാനം, ദഹനക്കേട് എന്നിവയെ നിസാരമായി കാണേണ്ട.
3. താടിയെല്ലിലോ, കഴുത്തിലോ ഉള്ള വേദന ഹൃദയാഘാതം എപ്പോഴും നെഞ്ചുവേദനയ്ക്ക് കാരണമാകണമെന്നില്ല.
നിങ്ങളുടെ താടിയെല്ലിലും കഴുത്തിലും, തോളിലും, മുകൾ ഭാഗത്തും വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നതിനെയും അവഗണിക്കേണ്ട. 4.
ശ്വാസതടസ്സം കുറച്ച് ദൂരം നടക്കുകയോ പടികൾ കയറുകയോ പോലുള്ള പ്രയത്നം ആവശ്യമില്ലാത്ത പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹൃദയ പ്രശ്നവുമായി ബന്ധപ്പെട്ടിരിക്കുന്നു. 5.
തലകറക്കം വേഗത്തിൽ നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കില്‍, അത് ഹൃദയസംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കാം. ഈ സമയത്ത് ഹൃദയത്തിന് തലച്ചോറിലേക്ക് ആവശ്യമായ രക്തം എത്തിക്കാൻ കഴിയാത്തതിനാലാണ് ഇത് സംഭവിക്കുന്നത്.
നിങ്ങളുടെ 30-കളിലെ ഈ ലക്ഷണങ്ങൾ ഹൃദ്രോഗവുമായി ബന്ധമില്ലാത്തതായി തോന്നിയേക്കാം. പക്ഷേ സ്വയം പരിശോധിക്കേണ്ടത് പ്രധാനമാണ്.
പ്രത്യേകിച്ചും നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകവലി, അമിത വണ്ണം, അല്ലെങ്കിൽ ഹൃദ്രോഗത്തിന്റെ കുടുംബ ചരിത്രം ഉണ്ടെങ്കിൽ. ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക.
ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]