
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥിൽ 11 വയസുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നാല് പേരടക്കം അഞ്ചുപേർ അറസ്റ്റിലായി. പ്രതികളിൽ ഒരാൾ പെൺകുട്ടിയാണെന്ന് പൊലീസ് പറഞ്ഞു. 11 കാരിയെ പ്രധാന പ്രതികളുടെ അടുത്തെത്തിച്ചത് പ്രതിയായ പെൺകുട്ടിയാണെന്നും പൊലീസ് വ്യക്തമാക്കി. മുഖ്യപ്രതി ഓട്ടോറിക്ഷയിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. ആക്രമണത്തെക്കുറിച്ച് ആരോടും പറയരുതെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഓടി രക്ഷപ്പെട്ട് വീട്ടിലെത്തുകയും പീഡനവിവരം മാതാപിതാക്കളോട് പറയുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത പ്രകാരം ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു. പോക്സോ വകുപ്പും ചുമത്തി. പ്രായപൂർത്തിയായ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായും പ്രായപൂർത്തിയാകാത്ത പ്രതികളെ റിഫോം ഹോമിലേക്ക് അയച്ചതായും അംബർനാഥ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജഗന്നാഥ് കലാസ്കർ പറഞ്ഞു.
Last Updated Jul 16, 2024, 6:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]