
ബംഗളൂരു: ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി വരുന്നതോടെ മലയാളി താരം സഞ്ജു സാംസണ് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു സഞ്ജു. എന്നാല്‍ ഒരു മത്സരത്തിലും പോലും മലയാളി താരത്തെ കളിപ്പിച്ചിരുന്നില്ല. ലോകകപ്പിന് ശേഷം നടന്ന സിംബാബ്വെ പര്യടനത്തില്‍ അവസാന ടി20യില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു സഞ്ജു. രണ്ട് തവണ മാത്രമാണ് താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. സഞ്ജു സ്ഥിരമായി ഇന്ത്യന്‍ ടീമിനൊപ്പം തുടരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അതിന് മറുപടി പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായതോടെ സഞ്ജുവിന് കൂടുതല്‍ പക്വത വന്നു. സഞ്ജു പ്രതിഭാശാലിയാണ്. സാങ്കേതികമായി അദ്ദേഹത്തിന്റെ ബാറ്റിംഗ് മികച്ചതാണ്. എന്നാല്‍ ചില സമയത്ത് അനാവശ്യമായ ഷോട്ടുകള്‍ കളിച്ച് പ്രതീക്ഷകള്‍ തെറ്റിക്കും. എന്നാല്‍ സഞ്ജു നായകനായതോടെ ആ ശൈലിക്ക് മാറ്റം വന്നു. സൂപ്പര്‍ താരങ്ങളോടൊപ്പം യുവതാരങ്ങളെ കൂടി നയിക്കേണ്ട ഉത്തരവാദിത്തമാണ് അവിടെ അദ്ദേഹത്തിനുള്ളത്.” മുകുന്ദ് പറഞ്ഞു.
സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തണമെന്നും മുകുന്ദ് വാദിച്ചു. ”ഇന്ത്യയുടെ ടി20 ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജുവിനെ നിലനിര്‍ത്തണം. ഒരു ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തിനെ ഏറെ പാകത വന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് വലിയ മത്സരമുണ്ട്. സഞ്ജുവിനെ ആ സ്ഥാനത്തേക്ക് ഇപ്പോഴും പരിഗണിക്കാമെന്നാണ് എനിക്ക് തോന്നുന്നത്.” മുകുന്ദ് വ്യക്തമാക്കി.
നേരത്തെ സഞ്ജുവിന്റെ കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്രയും നിലപാട് വ്യക്തമാക്കിയിരുന്നു. ”2026 ടി20 ലോകകപ്പിന് സഞ്ജു ഉണ്ടാവില്ലെന്നാണ് മിശ്ര പറയുന്നത്. ”എനിക്ക് അങ്ങനെ തോന്നുന്നില്ല. അദ്ദേഹത്തിന് ഇപ്പോള്‍ പ്രായമുണ്ട്. ടീമില്‍ യുവാക്കളുടെ വലിയൊരു ഒഴുക്കുണ്ട്. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന ഈ ആശയം വിരാട് കോലിയാണ് അവതരിപ്പിച്ചത്. ടി20യില്‍ യുവ കളിക്കാര്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തുന്നു. ഇന്ത്യയ്ക്ക് അവരെ കൂടുതല്‍ ആവശ്യമുണ്ട്.” മിശ്ര പറഞ്ഞു.
Last Updated Jul 16, 2024, 7:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]