
‘വീ നീഡ് ചാൻസലർ നോട്ട് സവർക്കർ’; ഗവർണർക്കെതിരെ ഫ്ലക്സ് ഉയർത്തി എസ്എഫ്ഐ
തിരുവനന്തപുരം ∙ കേരള സർവകലാശാല ആസ്ഥാനത്ത് ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം. വൈസ് ചാൻസലർമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഗവർണർ എത്തുന്നതിനു മുൻപേയാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.
‘വീ നീഡ് ചാൻസലർ നോട്ട് സവർക്കർ’ എന്നെഴുതിയ ഫ്ലക്സ് ഉയർത്തിക്കാട്ടി ആയിരുന്നു പ്രതിഷേധം.
എല്ലാ ദിവസവും രാവിലെ ആർഎസ്എസുകാരെ കണ്ടാണ് ഗവർണർ എഴുന്നേൽക്കുന്നതെന്നും അതിനുപകരമാണ് ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രമുള്ള ഫ്ലക്സ് വച്ചതെന്നുമാണ് എസ്എഫ്ഐ പ്രവർത്തകർ പറയുന്നത്. രാവിലെ 9 മണിക്ക് എസ്എഫ്ഐക്കാർ സർവകലാശാല ആസ്ഥാനത്തിനു മുന്നിലെത്തി ബാനർ കെട്ടാൻ ശ്രമിച്ചെങ്കിലും പൊലീസ് അത് അഴിച്ചുമാറ്റിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇവർ അകത്തു കയറി ഫ്ലക്സ് ഉയർത്തിയത്. സർവകലാശാല ആസ്ഥാനത്തിനു പുറത്ത് വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചു.
പ്രതിഷേധങ്ങൾക്കിടെ ഗവർണർ സർവകലാശാല ആസ്ഥാനത്തെത്തി. മുദ്രാവാക്യം വിളിക്കാതെ ഫ്ലക്സ് ഉയർത്തിക്കാട്ടി ഗവർണർക്കു നേരെ എസ്എഫ്ഐ പ്രതിഷേധിച്ചു
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]