
തൃശൂർ ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദനം. ഭാര്യയും കുടുംബവുമാണ് ചേലക്കോട് സ്വദേശി സുലൈമാനെ മർദ്ദിച്ചത്. നാലു മാസത്തോളമായി ഭാര്യയുമായി അകന്ന് താമസിക്കുകയായിരുന്നു സുലൈമാൻ. ഗുരുതരമായി പരിക്കേറ്റ സുലൈമാൻ ചികിത്സയിലാണ്.
മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്. മകൾക്ക് പുതിയ വസ്ത്രങ്ങളും പരഹാരങ്ങളുമായി പെരുന്നാൾ സമ്മാനമായി നൽകാൻ എത്തിയതായിരുന്നു സുലൈമാൻ. ഇത് കണ്ട ഭാര്യാപിതാവും മാതാവും വീട്ടിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും തുടർന്ന് മർദിക്കുകയും ചെയ്തത്.
വീട്ടിൽ നിന്ന് ചവിട്ടി പുറത്താക്കിയ സുലൈമാനെ കമ്പിവടി കൊണ്ടും മുളവടി കൊണ്ടും ആക്രമിക്കുകയായിരുന്നു. സുലൈമാന്റെ കൈക്കും കാലിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകാനാണ് സുലൈമാന്റെ തീരുാമനം.
Story Highlights : man brutally beaten up by wife’s family in Thrissur
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]