
യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്. പൊതുസമൂഹത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചെന്നും നിയമവ്യവസ്ഥയെ വെല്ലുവിളിച്ചെന്നും ഉത്തരവിൽ പറയുന്നു. സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയിരുന്നു. യൂട്യൂബ് വഴി, തുടർച്ചയായുള്ള മോട്ടോർ വാഹന നിയമലംഘനങ്ങളിലാണ് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയുടെ നടപടി.
ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി കുളിച്ചതോടെയാണ് സജുവിനെ എംവിഡി കുരുക്ക് മുറുക്കിയത്. മോട്ടോർ വാഹന നിയമ ലംഘനത്തിന് സഞ്ജു ടെക്കിയുടെ വാഹനത്തിന്റെ റജിസ്ട്രേഷൻ നേരത്തെ റദ്ദാക്കിയിരുന്നു. സഞ്ജു ടെക്കി നിരന്തരമായി മോട്ടോർ വാഹന നിയമലംഘനം നടത്തുന്നു എന്ന റിപ്പോർട്ട് എംവിഡി ഹൈക്കോടതിക്ക് കൈമാറിയിരുന്നു.
Read Also:
എംവിഡിയെയും മാധ്യമങ്ങളെയും പരിഹസിച്ചുള്ള സജു ടി എസിന്റെ യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈക്കോടതി എംവിഡിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. 17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിനു സഞ്ജുവിനെതിരെ നിലവിൽ കേസുണ്ട്.
Story Highlights : Serious remarks on the order cancelling the license of YouTuber Sanju Techy
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]