
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; സാമ്പത്തിക തർക്കത്തെ തുടർന്നെന്ന് സൂചന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ കൊടുവള്ളിയിൽ ആയുധങ്ങളുമായി കാറിലെത്തിയ സംഘം വീട്ടിൽനിന്നു യുവാവിനെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് (21) സംഘം തട്ടിക്കൊണ്ടുപോയത്.
കെഎൽ 65 എൽ 8503 നമ്പർ കാറിലാണ് ആയുധങ്ങളുമായി സംഘം വീട്ടിലെത്തിയത്. ഈ നമ്പറിലുള്ള കാറിൽ യുവാവുമായി കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ ഒരു കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി കൊടുവളളി സമീപപ്രദേശങ്ങളിൽ തിരച്ചിൽ ശക്തമാക്കി. തട്ടിക്കൊണ്ടുപോയ അനൂസ് റോഷന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. ഇയാളുമായുളള സാമ്പത്തിക തർക്കത്തെ തുടർന്നാണ് അനൂസിനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.