
അടിമുടി ദുര്‍ബലമായ അവസ്ഥയിലാണ് പാക്കിസ്താന് പഹല്‍ഗാം അനന്തര ഏറ്റുമുട്ടലുകളിലേക്ക് പോയതെന്ന് പ്രതിരോധ വിദഗ്ധനായ റിട്ട. മേജര്‍ ജനറല്‍ ജേക്കബ് തരകന് പറഞ്ഞു. ഓപ്പറേഷന് സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ആരംഭിച്ച ‘വാര് ആന്റ് പീസ്’ അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണപരമായ പ്രതിസന്ധികള്‍, സാമ്പത്തികമായ തകര്ച്ചകള്, രാഷ്ട്രീയമായ അസ്ഥിരതകള്‍, സാമൂഹ്യമായ സംഘര്‍ഷങ്ങള്‍, ബലൂചിസ്താന്‍ അടക്കമുള്ള പ്രദേശങ്ങളിലെ ആഭ്യന്തര കലാപങ്ങള്‍-പാക്കിസ്താന് അതിന്റെ ഏറ്റവും മോശം കാലങ്ങളിലൊന്നിലൂടെയാണ് കടന്നുപോവുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിമുടി ദുര്‍ബലമായ ഈ അവസ്ഥ മൂടിവെക്കാനുള്ള ശ്രമമായിരുന്നു പഹല്‍ഗാം ഭീകരാക്രമണം. ഇന്ത്യയുമായി സംഘര്‍ഷം ഉണ്ടാവുന്നതോടെ, ജനങ്ങളുടെ ശ്രദ്ധ മാറുമെന്ന് അവര്‍ കരുതിക്കാണണം. ഇന്ത്യന്‍ ജനതയെ വര്‍ഗീയമായി തമ്മിലടിപ്പിക്കാം എന്ന ലക്ഷ്യത്തോടെയായിരിക്കണം പഹല്‍ഗാമിലെ ഭീകരര്‍ മതം നോക്കി ആക്രമണം നടത്തിയത്. എന്നാല്‍, അവര്‍ക്ക് തെറ്റിപ്പോയി. ഓപ്പറേഷന് സിന്ദൂര്‍ പാക്കിസ്താന്റെ പദ്ധതികള്‍ തച്ചുടച്ചു. സ്വന്തം ജനങ്ങള്‍ക്കു മുന്നില്‍ പാക് ഭരണകൂടം അപഹാസ്യരായി. പാക് അതിര്‍ത്തിക്കുള്ളില്‍ കടന്ന് ഭീകരവാദ കേന്ദ്രങ്ങള്‍ നമ്മള് തകര്‍ത്തുകളഞ്ഞു. തമ്മിലടിപ്പിക്കാന്‍ പാക്കിസ്താന് ചെയ്ത ഭീകരാക്രമണം എല്ലാം മറന്ന് ഒറ്റക്കെട്ടായി നില്ക്കുന്ന ഇന്ത്യന്‍ ജനതയെയാണ് ലോകത്തിന് കാണിച്ചുകൊടുത്തത്. ഓപ്പറേഷന് സിന്ദൂര്‍ നമ്മളെ കൂടുതല്‍ ഒറ്റക്കെട്ടാക്കി മാറ്റി-അദ്ദേഹം പറഞ്ഞു.
ഇപ്പോഴുണ്ടായത് വെടിനിര്‍ത്തല്‍ അല്ല, താല്‍ക്കാലികമായി സൈനിക നടപടി നിര്‍ത്തല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തലിന് അതിന്‍േറതായ ചിട്ടവട്ടങ്ങളുണ്ട്. നിയമപരമായി ചെയ്യേണ്ട കാര്യങ്ങളുണ്ട്. തയ്യാറാക്കേണ്ട രേഖകളുണ്ട്. അതൊന്നുമുണ്ടായിട്ടില്ല. ഇവിടെ നടന്നത് ഇരു രാജ്യങ്ങളിലെയും സൈനിക മേധാവികള്‍ ചേര്‍ന്ന് എടുത്ത താല്‍ക്കാലിക തീരുമാനമാണ്. സൈനിക നടപടി താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള തീരുമാനം-മേജര്‍ ജനറല്‍ ജേക്കബ് തരകന് പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം താഴെ:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]