
ഐഎസ് ബന്ധമുള്ള 2 പേർ മുംബൈ വിമാനത്താവളത്തിൽ അസ്റ്റിൽ; പിടിയിലായത് പുണെ ഐഇഡി കേസിലെ പ്രതികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ∙ ഐഎസ് ബന്ധമുള്ള രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി () മുംബൈ വിമാനത്താവളത്തിൽ അറസ്റ്റു ചെയ്തു. അബ്ദുല്ല ഫയാസ് ഷെയ്ഖ്, തൽഹ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ജക്കാർത്തയിൽനിന്ന് വരുമ്പോഴാണ് ഇരുവരും പിടിയിലായത്.
പുണെ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) കേസിലാണ് അറസ്റ്റ്. ഇരുവരും രണ്ടു വർഷമായി ഒളിവിലായിരുന്നു. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ മൂന്നു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താൻ ലക്ഷ്യമിട്ടാണ് ഇവരുൾപ്പെട്ട സംഘം സ്ഫോടക വസ്തുക്കൾ നിർമിക്കാൻ ശ്രമിച്ചത്. സംഘത്തിലെ 8 പേർ നേരത്തെ അറസ്റ്റിലായിരുന്നു. വാടക വീട്ടിലാണ് സ്ഫോടക വസ്തുക്കൾ കൂട്ടിച്ചേർക്കാൻ ശ്രമിച്ചത്.