
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയില്‍ ഇടിമിന്നലേറ്റ് 11 പേര് മരിച്ചു. മൂന്ന് കുട്ടികളടക്കം ആണ് മരിച്ചത്. രണ്ട് പേര് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മാള്‍ഡയിലെ വിവിധയിടങ്ങളിലാണ് ഇന്ന് മിന്നലേറ്റ് അപകടം നടന്നത്. മണിക്ചക്, സഹാപൂര്‍, അദീന, ബാലുപൂര്‍, ഹരിശ്ചന്ദ്രപൂര്‍, ഇംഗ്ലീഷ്ബാസാര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ളവരാണ് മരിച്ചവര്‍. ഇവരില്‍ ദമ്പതികളും ഉള്‍പ്പെടുന്നു. ദമ്പതികള്‍ പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് മിന്നലേറ്റത്.
മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated May 16, 2024, 7:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]