
ഈ വേനൽക്കാലത്ത് ചർമ്മം വരണ്ട് പൊട്ടുന്നത് പലരിലും കാണുന്ന പ്രശ്നമാണ്. വരണ്ട ചർമ്മം അകറ്റുന്നതിന് പലരും ഉപയോഗിക്കുന്നത് മോയ്ച്ചറൈസർ തന്നെയാണ്. നിർജ്ജലീകരണമാണ് ചർമ്മം വരണ്ട് പൊട്ടുന്നതിന് പിന്നിലെ ഒരു കാരണമാണ്. നന്നായി വെള്ളം കുടിക്കുക എന്നതാണ് അതിനൊരു പ്രധാന മാർഗം. ശരീരത്തിലെ നിർജ്ജലീകരണം തടയുന്നതിനും ചർമ്മം വരണ്ട് പൊട്ടുന്നത് തടയുന്നതിനും കുടിക്കേണ്ട ഒരു ജ്യൂസിനെ പറ്റിയാണ് ന്യൂട്രീഷനിസ്റ്റായ കിരൺ കുക്രേജ പങ്കുവച്ചത്.
പിങ്ക് ഡ്രിങ്ക് എന്ന മാജിക് ഹെൽത്തി ഡ്രിങ്കിനെ കുറിച്ചാണ് അവർ പറയുന്നത്. ബീറ്റ്റൂട്ട്, കുക്കുമ്പർ, നാരങ്ങ, മധുരനാരങ്ങ, പുതിനയില എന്നിവ ചേർത്ത് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു പാനീയമാണിത്. ഈ പാനീയം ഉള്ളിൽ നിന്നും ഉന്മേഷം നൽകുക മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യത്തിനും ഫലപ്രദമാണ്.
ബീറ്റ്റൂട്ടിൽ പ്രകൃതിദത്തമായ ബ്ലീച്ചിംഗ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ നിറം കുറയ്ക്കാനും ടാൻ കുറയ്ക്കാനും സഹായിക്കും. കൂടാതെ കുക്കുമ്പർ, നാരങ്ങ, പുതിനയില, മധുരനാരങ്ങ എന്നിവയിൽ അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ജലാംശവും ആരോഗ്യകരമായ ചർമ്മകോശങ്ങളുടെ പ്രവർത്തനത്തെ സഹായിക്കുന്നു.
നാരങ്ങാ കുറഞ്ഞ അളവിൽ മാലിക് ആസിഡ്, അസ്കോർബിക് ആസിഡ് എന്നിവയാൽ സമ്പന്നമാണ്, പ്രായത്തിൻ്റെ പാടുകളും കറുത്ത പാടുകളും കുറയ്ക്കാൻ നാരങ്ങ സഹായകമാണ്.
പിങ്ക് ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
ബീറ്റ്റൂട്ട്, വെള്ളരിക്ക, നാരങ്ങ, പുതിനയില എന്നിവ നന്നായി കഴുകിയ ശേഷം അൽപം വെളളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. മൂന്നോ നാലോ മണിക്കൂർ ഫ്രിഡ്ജിൽ വച്ച ശേഷം ഐസ് ക്യൂബ് ചേർത്ത് ഈ ഡ്രിങ്ക് കുടിക്കുക.
Last Updated May 16, 2024, 8:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]