
ദില്ലി: കൊവാക്സിൻ സ്വീകരിച്ചവർക്കും പാർശ്വഫലങ്ങൾ അനുഭവപ്പെട്ടെന്ന് പഠനം. ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 926 പേരിൽ നടത്തിയ ഒരു വർഷം നീണ്ട പഠനത്തിൽ പകുതി പേർക്കും പാർശ്വഫലങ്ങൾ അനുഭവപ്പെട്ടതായി കണ്ടെത്തി.
‘സ്പ്രിംഗർ നേച്ചർ’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. വാക്സീൻ സ്വീകരിച്ചവർക്ക് ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ആർത്തവ പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെട്ടെന്ന് പഠനത്തിൽ പറയുന്നു. ഡോ ശങ്ക ശുഭ്ര ചക്രബർത്തിയുടെ നേതൃത്ത്വത്തിൽ 2022 ജനുവരി മുതൽ 2023 ആഗസ്റ്റ് വരെയാണ് പഠനം നടത്തിയത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണ് കൊവാക്സിൻ നിർമ്മിച്ച് വിതരണം ചെയ്തത്. നേരത്തെ വിദേശത്ത് കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്കും കാര്യമായി ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയർന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated May 16, 2024, 11:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]