
ഗുവാഹത്തി: ഐപിഎല്ലിലെ ആദ്യ ഒമ്പത് മത്സരങ്ങളില്‍ എട്ട് ജയം സ്വന്തമാക്കി പ്ലേ ഓഫ് ഉറപ്പിച്ചശേഷം അവസാന നാലു കളികളും തോറ്റ രാജസ്ഥാന് റോയല്‍സിനെ വിമര്‍ശിച്ച് മുന്‍ ഓസീസ് ഓള് റൗണ്ടര്‍ ഷെയ്ന് വാട്സണ്. പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും മോശം പ്രകടനം നടത്തേണ്ട സമയം ഇതല്ലെന്ന് വാട്സണ് പറഞ്ഞു.
തുടര്‍വിജയങ്ങളുടെ ആവേശം രാജസ്ഥാന് നഷ്ടമായിരിക്കുന്നു. ഇന്നലത്തെ മത്സരത്തില്‍ ആരും പോരാടാന്‍ പോലും തയാറായില്ല. നായകനായ സഞ്ജു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. റിയാന്‍ പരാഗും ആവേശ് ഖാനും മാത്രമാണ് ആകെ പൊരുതിയത്. ബാക്കിയെല്ലാവരും മോശം പ്രകടനമാണ് പുറത്തെടുത്തത്. മോശം പ്രകടനം കാഴ്ചവെക്കേണ്ട സമയമല്ല ഇത്. പ്ലേ ഓഫിലെത്തുന്നതിന് മുമ്പ് കുറച്ച് മികച്ച പ്രകടനങ്ങളിലൂടെ ആത്മവിശ്വാസം തിരിച്ചുപിടിക്കേണ്ട സമയമാണിത്. എന്നാലിപ്പോള്‍ അവര്‍ വിപരീത ദിശയിലാണ് പൊയിക്കൊണ്ടിരിക്കുന്നത്.
ഐപിഎല്ലിന്റെ തുടക്കത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയ ടീമായിരുന്നു രാജസ്ഥാന്. അവര്‍ക്ക് ബലഹീനതകളൊന്നും ഇല്ലെന്നായിരുന്നു പ്രകടനം കണ്ടപ്പോള്‍ തോന്നിയിരുന്നത്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും ആരാധകര്‍ ഇതല്ല രാജസ്ഥാനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മുന്‍ രാജസ്ഥാന് താരം കൂടിയായ വാട്സണ് ജിയോ സിനിമയോട് പറഞ്ഞു. ഇന്നലെ പഞ്ചാബ് കിംഗ്സിനോട് തോറ്റതോടെ രാജസ്ഥാന് തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് തോല്‍വി വഴങ്ങിയത്.
16 പോയന്റുമായി പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഇന്നലെ തോറ്റതോടെ ടോപ് 2 ഫിനിഷ് രാജസ്ഥാന് വെല്ലുവിളിയായി. ആദ്യ പകുതിയില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന രാജസ്ഥാന് ഇപ്പോഴെങ്കിലും കൊല്‍ക്കത്തക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഒരു മത്സരം മാത്രമാണ് സീസണില്‍ ഇനി രാജസ്ഥാന് ബാക്കിയുള്ളത്. അതില്‍ ജയിച്ചാല്‍ രാജസ്ഥാന് രണ്ടാം സ്ഥാനം പ്രതീക്ഷിക്കാനാവും.
Last Updated May 16, 2024, 6:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]