അന്ത്യ അത്താഴ ഓർമ്മ പുതുക്കി ക്രൈസ്തവർ; പെസഹ ആചരിച്ചു
കോട്ടയം ∙ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റ ഓർമ പുതുക്കി ക്രൈസ്തവര്‍ പെസഹ ആചരിച്ചു. വീടുകളിലും ദേവാലയങ്ങളിലും വൈകിട്ട് പെസഹാ അപ്പം മുറിച്ചു.
യേശു 12 ശിഷ്യന്മാരുടെ കാൽ കഴുകി അവർക്കൊപ്പം അത്താഴം കഴിച്ചതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ഓര്‍മദിനമാണ് പെസഹായായി ആചരിക്കുന്നത്. പെസഹ വ്യാഴത്തോടനുബന്ധിച്ച് ആർച്ച് ബിഷപ് ഡോ. തോമസ് ജെ.
നെറ്റോയുടെ നേതൃത്വത്തിൽ പാളയം സെന്റ് ജോസഫ് മെട്രോപൊലീറ്റൻ കത്തീഡ്രലിൽ നടത്തിയ കാൽകഴുകൽ ശുശ്രൂഷ. ചിത്രം: മനോജ് ചേമഞ്ചേരി/ മനോരമ
എറണാകുളം കാക്കനാട് സെന്‍ഫ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ കാല് കഴുകയില്‍ ശുശ്രൂഷയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
സിറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഫാ. സെബി കൊളങ്ങര, ഫാ.
ജോസഫ് തോലാനിക്കൽ, ഫാ. തോമസ് മേൽവെട്ടത്ത്, ഫാ.
ജിഫി മേക്കാട്ടുകുളം, ഫാ. ആന്റണി വടക്കേകര എന്നിവരുടെ കാർമികത്വത്തിൽ പെസഹാ അചരിച്ചു.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ കാൽ കഴുകൽ ശുശ്രൂഷ നടന്നു.
സിറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് കാക്കനാട് സെന്റ് ഫ്രാൻസിസ് അസ്സീസി പള്ളിയിൽ പെസഹായുടെ തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു.
ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ മാതൃദേവാലയമായ കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ പെസഹാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് കാൽകഴുകൽ ശുശ്രൂഷയിൽ കാതോലിക്കാബാവാ മുഖ്യകാർമികനായി.
ക്രിസ്തു 12 ശിഷ്യൻമാരുടെ കാൽകഴുകിയതിന്റെ പ്രതീകമായി 6 കോർ എപ്പിസ്ക്കോപ്പമാരുടെയും 6 വൈദികരുടെയും കാലുകൾ കഴുകി.
തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ്.ജോര്‍ജ് കത്തീഡ്രലില്‍ പെസഹാ ശുശ്രൂഷകള്‍ക്ക് യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവാ കാര്‍മികത്വം വഹിച്ചു. ശ്രേഷ്ഠ ബാവായുടെ കാര്‍മികത്വത്തില്‍ കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]