
സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി കാസർകോട് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി സ്വാഗതം ആശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, , എ.കെ.ശശീന്ദ്രൻ, , , പ്രതിപക്ഷ നേതാവ് എം.രാജഗോപാലൻ എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ എംപി എന്നിവർ ആശംസകൾ അർപ്പിക്കും.
ഏപ്രിൽ 21 മുതൽ മേയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങൾ നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രദർശന വിപണന മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാർഷികാഘോഷ പരിപാടിയുടെ സമാപനം. പരിപാടികളുടെ ഏകോപനത്തിന് ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതല കമ്മിറ്റികളുടെ ചെയർമാൻ ജില്ലയുടെ ഏകോപന ചുമതലയുള്ള മന്ത്രിയാണ്. കോ ചെയർമാൻ ജില്ലയിലെ മന്ത്രിയും ജനറൽ കൺവീനർ ജില്ലാ കലക്ടറും കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫിസറുമാണ്. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പരിപാടി നടക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻ, വാർഡ് മെമ്പർ, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫിസർമാർ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങൾ ഏപ്രിൽ 21ന് കാസർകോട്ടും ഏപ്രിൽ 22ന് വയനാടും ഏപ്രിൽ 24ന് പത്തനംതിട്ടയിലും ഏപ്രിൽ 28ന് ഇടുക്കിയിലും ഏപ്രിൽ 29 ന് കോട്ടയത്തും മേയ് 5ന് പാലക്കാടും മേയ് 6ന് ആലപ്പുഴയിലും മേയ് 7ന് എറണാകുളത്തും മേയ് 9ന് കണ്ണൂരും മേയ് 12ന് മലപ്പുറത്തും മേയ് 13ന് കോഴിക്കോടും മേയ് 14ന് തൃശൂരും മേയ് 22ന് കൊല്ലത്തും മേയ് 23ന് തിരുവനന്തപുരത്തും നടക്കും.
ജില്ലാതല യോഗത്തിൽ ക്ഷണിക്കപ്പെട്ട 500 വ്യക്തികൾ പങ്കെടുക്കും. സർക്കാർ സേവനങ്ങളുടെ ഗുണഭാക്താക്കൾ, ട്രേഡ് യൂണിയൻ/ തൊഴിലാളി പ്രതിനിധികൾ, യുവജനത, വിദ്യാർഥികൾ, സാംസ്കാരിക, കായിക രംഗത്തെ പ്രതിഭകൾ, പ്രഫഷനലുകൾ, വ്യവസായികൾ, പ്രവാസികൾ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികൾ, സാമുദായിക നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. യോഗം രാവിലെ 10.30 ന് തുടങ്ങി 12.30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മേഖലാ അവലോകന യോഗങ്ങളും നടക്കും. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ യോഗം മേയ് 8ന് പാലക്കാട് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം മേയ് 15ന് തിരുവനന്തപുരത്തും കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ യോഗം കണ്ണൂരിൽ മേയ് 26 നും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗം മേയ് 29 ന് കോട്ടയത്തും നടക്കും. രാവിലെ 10.30 മുതൽ 12.30 വരെയാണ് യോഗം നടക്കുന്നത്.
എന്റെ കേരളം പ്രദർശന വിപണന മേള ഏപ്രിൽ 21 മുതൽ 27 വരെ കാസർകോട് പിലിക്കോട് കാലിക്കടവ് മൈതാനത്തും ഏപ്രിൽ 22 മുതൽ 28 വരെ വയനാട് കൽപറ്റ എസ്കെഎംജെ സ്കൂളിലും ഏപ്രിൽ 25 മുതൽ മേയ് 1 വരെ കോട്ടയം നാഗമ്പടം മൈതാനത്തും ഏപ്രിൽ 29 മുതൽ മേയ് 5 വരെ ഇടുക്കി ചെറുതോണി വാഴത്തോപ്പ് വിഎച്ച്എസ് മൈതാനത്തും മേയ് 3 മുതൽ 12 വരെ കോഴിക്കോട് ബീച്ചിലും മേയ് 4 മുതൽ 10 വരെ പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് എതിർ വശത്തുള്ള മൈതാനത്തും മേയ് 6 മുതൽ 12 വരെ ആലപ്പുഴ ബീച്ചിലും മേയ് 7 മുതൽ 13 വരെ മലപ്പുറം കോട്ടക്കുന്നിലും മേയ് 8 മുതൽ 14 വരെ കണ്ണൂർ പോലീസ് മൈതാനത്തും മേയ് 11 മുതൽ 17 വരെ കൊല്ലം ആശ്രാമം മൈതാനത്തും മേയ് 16 മുതൽ 22 വരെ പത്തനംതിട്ട ശബരിമല ഇടത്താവളം മൈതാനത്തും മേയ് 17 മുതൽ 23 വരെ എറണാകുളം മറൈൻ ഡ്രൈവിലും തിരുവനന്തപുരം കനകക്കുന്നിലും മേയ് 18 മുതൽ 24 വരെ തൃശൂർ സ്വരാജ് ഗ്രൗണ്ടിലെ വിദ്യാർത്ഥി കോർണറിലും നടക്കും. വാർഷികാഘോഷങ്ങളുടെ സംസ്ഥാന തല സമാപനം മേയ് 23ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും.