
പുതിയ വഖഫ് ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല; നിയമം കാരണം ആർക്കും ബുദ്ധിമുട്ടുണ്ടാകരുതെന്ന് സുപ്രീം കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ പുതിയ പൂർണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. നിയമം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ചില നിർദേശങ്ങളും കോടതി നൽകി. വിശദമായ മറുപടി നൽകാൻ കേന്ദ്രസർക്കാരിന് ഒരാഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചു. വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നും കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചു.
അടുത്ത തവണ കേസ് പരിഗണിക്കുന്നതു വരെ വഖഫ് ബോർഡുകളിൽ നിയമനം നടത്തരുതെന്ന് കോടതി പുറപ്പെടുവിച്ച ഇടക്കാല വിധിയിൽ പറയുന്നുണ്ട്. ഹർജിക്കാർ ഉന്നയിച്ച അമുസ്ലീങ്ങൾക്ക് നിയമനം, വഖഫ് ബൈ യൂസർ എന്നീ ആവശ്യങ്ങളിൽ അനുകൂലമായ നിലപാടാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണമെന്നും ഡിനോട്ടിഫൈ ചെയ്യരുതെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. ചില വ്യവസ്ഥകൾ താൽക്കാലികമായി നടപ്പാക്കരുതെന്ന് പറയുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിനും ഹർജിക്കാർക്കും ഒരുപോലെ ആശ്വാസമാകുന്നതാണ് ഇടക്കാല വിധി.