
മുംബൈ: ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഐപിഎൽ 2024 മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യയെ മൂന്ന് സിക്സുകള്‍ തുടര്‍ച്ചയായി അടിച്ച എംഎസ് ധോണി ഞായറാഴ്ചത്തെ പ്രകടനം സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. വെറും 4 പന്തിൽ 20 റൺസ് നേടിയ ധോണി ആരാധകരെ അമ്പരപ്പിച്ച പ്രകടനമാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ എടുത്തത്.
സ്റ്റാര്‍ ഫിനിഷന്‍ വിന്റേജ് ധോണിയെ വീണ്ടും കണ്ടു എന്നാണ് പലയിടത്തും വന്ന കമന്റ്. ബോളിവുഡ് താരങ്ങളായ കരീന കപൂർ, അഭിഷേക് ബച്ചൻ, നേഹ ധൂപിയ, ജോൺ എബ്രഹാം എന്നിവരെല്ലാം മത്സരം കാണാന്‍ എത്തിയിരുന്നു. ധോണിയുടെ മാസ്മരിക പ്രകടനത്തില്‍ ഇവര്‍ അത്ഭുതപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
അതേ സമയം ഐപിഎല്‍ എല്‍ ക്ലാസിക്കോയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 20 റണ്‍സിന്റെ ആവേശം ജയമാണ് ലഭിച്ചത്. സിഎസ്കെ മുന്നോട്ടുവെച്ച 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറി (63 ബോളില്‍ 105*) പാഴായി. സ്കോര്‍: ചെന്നൈ സൂപ്പര്‍ കിംഗ്സ്-206/4 (20), മുംബൈ ഇന്ത്യന്‍സ്-186/6 (20). 11-ാം ഓവറില്‍ നൂറ് കടന്നിട്ടും ചെന്നൈ ബൗളര്‍മാരുടെ തിരിച്ചുവരവില്‍ മുംബൈ ആരാധകരുടെ ഹൃദയം തകരുകയായിരുന്നു. മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ബാറ്റിംഗില്‍ തിളക്കാനായില്ല.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റിന് 206 റണ്‍സ് എന്ന പടുകൂറ്റന്‍ സ്കോര്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഹാട്രിക് സിക്സറിന് പറത്തി ‘തല’ ഫിനിഷിംഗാണ് സിഎസ്കെയെ 200 കടത്തിയത്. ധോണിയുടെ ഈ കാമിയോയാണ് സിഎസ്കെയുടെ ജയത്തില്‍ നിര്‍ണായകമായ ഒരു ഘടകം
Last Updated Apr 16, 2024, 1:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]