
ഹർമന്റെ മുംബയ് ഇൻഫോ
മുംബയ്: വനിതാ പ്രീമിയർ ലീഗിന്റെ ഇതുവരെ നടന്ന മൂന്ന്എഡിഷനുകളിൽ രണ്ടിലും മുംബയ് ഇന്ത്യൻസിനെ ചാമ്പ്യൻമാരാക്കിയിരിക്കുകയാണ് ഹർമ്മൻപ്രീത് കൗർ എന്ന ക്യാപ്ടൻ.ഇത്തവണ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബയ് പ്രതിസന്ധിയിൽ ആയിരിക്കെ ക്രീസിലെത്തി ക്യാപ്ടന്റെ ഇന്നിംഗ്സുമായി ടീമിനെ രക്ഷിക്കുകയായിരുന്നു ഹർമ്മൻ. 4.3 ഓവറിൽ മുംബയ് 14/2 എന്ന നിലയിലായിരിക്കുമ്പോൾ ക്രീസിലെത്തി 44 പന്തിൽ 9 ഫോറും 2 സിക്സും ഉൾപ്പെടെ 66 റൺസ് നേടിയ ഹർമ്മനാണ് ടീമിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.ഫൈനലിലെ താരവും ഹർമ്മൻ തന്നെ. മുംബയ് ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയെ 20 ഓവറിൽ 141/9ൽ ഒതുക്കിയാണ് ഹർമ്മനും സംഘവും കിരീടം ഉയർത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]