
മുംബയ്: കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ എൻസിപി ശരത് പവാർ വിഭാഗത്തിന്റെ സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ അദ്ധ്യക്ഷതയിൽ മുംബയിൽ ചേർന്ന യോഗത്തിലേതാണ് തീരുമാനം. വനം മന്ത്രി എ കെ ശശീന്ദ്രൻ തോമസ് കെ തോമസിനായി വാദിച്ചു. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച പിസി ചാക്കോ ദേശീയ വർക്കിംഗ് പ്രസിഡന്റായി തുടരും.
ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരിൽ നിന്നുള്ള ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് എൻസിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പിസി ചാക്കോ കഴിഞ്ഞ ബുധനാഴ്ച രാജിവച്ചത്. സംസ്ഥാന കൗൺസിൽ യോഗം വിളിപ്പിച്ച് പിസി ചാക്കോയെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ശശീന്ദ്രൻ വിഭാഗം. അതിനായി അവർ ഒപ്പുശേഖരണം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പിസി ചാക്കോ അപ്രതീക്ഷിതമായി രാജി സമർപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]