
കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഈ ഭൂമിയിലുണ്ടായ ഒരു ഉപകാരിയായ ജീവി. നമ്മുടെ വീട്ടിലെ മുറ്റത്തും അടുത്തുള്ള ചെറുകുളങ്ങളിലുമെല്ലാം പലപ്പോഴും കറങ്ങിനടക്കുന്ന ഇവ പ്രധാനമായും ചെറു പ്രാണികളെയാണ് തിന്നുക. പതിനായിരക്കണക്കിന് കണ്ണുകളുള്ള നീളൻ ശരീരവും സുതാര്യമായ ചിറകുമുള്ള ഈ പ്രാണി മലയാളികൾക്ക് ഏറെ സുപരിചിതമാണ്. തുമ്പി എന്ന് നമ്മൾ വിളിക്കുന്ന ഈ പ്രാണി മുഖ്യമായും ആഹാരമാക്കുന്നത് കൊതുകുകളെയാണ്. അതെ മനുഷ്യന് ഏറ്റവും ഉപകാരിയായ ഇരപിടിയൻ പ്രാണിയാണ് തുമ്പി.
ആദ്യം ഉണ്ടായത് 300 മില്യൺ വർഷം മുൻപ്
300 മില്യൺ വർഷങ്ങൾക്ക് മുൻപാണ് തുമ്പികൾ ഉടലെടുത്തത് എന്നാണ് പറയപ്പെടുന്നത്. ഏകദേശം ആറര വയസ് വരെയാണ് പരമാവധി ആയുസ്. ജീവിതകാലത്തിന്റെ നല്ലൊരു പങ്കും നിംഫ് എന്ന അവസ്ഥയിലാകും. തുമ്പികൾ മിക്കവയും വെള്ളത്തിലോ വെള്ളത്തിനോട് ചേർന്ന ചെടികളുടെ ഇലകളിലോ ആണ് മുട്ടയിടുക. ഒരുസമയം ആയിരക്കണക്കിന് മുട്ടകളിടും. ഇവയുടെ മുട്ട ശാപ്പിടാൻ മത്സ്യങ്ങളും പ്രാണികളുമുണ്ട്. ചില പ്രാണികൾ തുമ്പികളുടെ മുട്ടയുടെ മുകളിൽ മുട്ടയിടാറുണ്ട്.മുട്ട വിരിഞ്ഞാൽ ആദ്യം പ്രോനിംഫ് എന്ന പുഴു രൂപമായിരിക്കും. പിന്നീട് ഇവ വെള്ളത്തിലെത്തുന്നതോടെ നിംഫ് എന്ന രൂപമാകും.
ചില്ലറക്കാരല്ല നിംഫുകൾ
വെള്ളത്തിലാണ് നിംഫുകളുടെ വളർച്ചാ കാലം ഒരു മാസം മുതൽ വർഷങ്ങൾ വരെ ഈ അവസ്ഥയിൽ ഉണ്ടാകും. വിവിധ ഇനം തുമ്പികൾക്ക് കാലയളവിൽ വ്യത്യാസം വരാം. വളരുന്ന പ്രായത്തിൽ വെള്ളത്തിലും ഇവ നമ്മൾ മനുഷ്യർക്ക് ഉപകാരികളാണ്. നമുക്ക് രോഗം വരുത്തിയേക്കാവുന്ന സൂക്ഷ്മജീവികൾ, ചില ചെറുമത്സ്യങ്ങൾ, കൊതുകിന്റെ മുട്ടവിരിഞ്ഞുണ്ടാകുന്ന കൂത്താടികൾ ഇവയെയൊക്കെ പിടിച്ച് ശാപ്പിടും. ചില നിംഫുകൾ രണ്ട് വർഷം വരെ വെള്ളത്തിനടിയിൽ കഴിയും. ആറ് വർഷം വരെ കഴിഞ്ഞവയും ഉണ്ട്. ഇതിനിടെ നിരവധി തവണ ഇവ പടംപൊഴിക്കും.
പൂർണവളർച്ചയെത്തിയ നിംഫുകൾ പിന്നീട് തുമ്പിയായി മാറുമ്പോൾ ഇവയുടെ ഇരപിടിക്കൽ രീതി മാറും. വായുവിലൂടെ പറന്നാണ് ഇവ കൊതുകുകളെയും ശല്യക്കാരായ പ്രാണികളെയും പിടിക്കുക. ഇതിന് കൂർത്ത കാൽ ഉപയോഗിക്കും. ശേഷം എവിടെയെങ്കിലും പോയിരുന്ന് പ്രാണികളെ തിന്നും. നൂറുകണക്കിന് കൊതുകുകളെ കൊന്നുതിന്നാൻ ഒരൊറ്റ തുമ്പി മതി.
പ്രകൃതിദത്തമായ ഹെലികോപ്റ്റർ എന്ന് പലപ്പോഴും തുമ്പികളെ വിളിക്കാറുണ്ട്. കാരണ ഹെലികോപ്റ്ററിനുള്ള സാങ്കേതിക വിദ്യയിലെ ഒരേസമയം വായുവിൽ നിൽക്കാനും ഇടത്തോട്ടോ വലത്തോട്ടോ പിന്നിലോട്ടോ ചലിക്കാനും കഴിയുന്ന പ്രാണിയാണ് തുമ്പി. ഇവയുടെ രണ്ട് ജോഡി ചിറകുകളാണ് അതിന് സഹായിക്കുക.
34 മൈൽ സ്പീഡിൽ പറക്കും
പ്രാണികളെ നശിപ്പിക്കുന്നത് മാത്രമല്ല ഇവയുടെ കഴിവ്. ചില തുമ്പികൾക്ക് മണിക്കൂറിൽ 34 മൈൽ സ്പീഡിൽ പറക്കാൻ സാധിക്കും. അയ്യായിരത്തോളം സ്പീഷീസുകളാണ് തുമ്പി കുടുംബത്തിലുള്ളത്. അതിൽ 193 എണ്ണം കേരളത്തിലുണ്ട്. ഓണത്തുമ്പി, കല്ലൻതുമ്പി എന്നിവയൊക്കെ അവയിൽ ചിലതാണ്. ഗ്ളോബ് സ്കിമ്മർ എന്ന തുമ്പിവർഗം 11000 മൈൽ ദൂരം ദേശാടനം നടത്താറുണ്ട്. സമുദ്രങ്ങൾക്കും മലകൾക്കും മുകളിലൂടെയെല്ലാമാണ് ഇവയുടെ യാത്ര.
അൾട്രാവയലറ്റ് വികിരണങ്ങൾ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒരുകൂട്ടം കണ്ണുകളാണ് ഇവയ്ക്കുള്ളത്. വിവിധ ഭംഗിയാർന്ന നിറങ്ങളാണ് ഈ കണ്ണുകൾക്ക് ഉണ്ടാകുക. ചിലസമയം ഒരുകൂട്ടം തുമ്പികൾ ഒരിടത്ത് തന്നെ വട്ടമിട്ട് പറക്കുന്നത് കണ്ടാൽ അവ ഇരപിടിക്കുകയാണ് എന്നർത്ഥം. അൾട്രാവയവറ്റ് വികിരണങ്ങളെ കാണാൻ തുമ്പിക്ക് കഴിയും ഇതുവഴി വളരെ കൃത്യമായി ഇര എവിടെയെന്ന് അവ മനസിലാക്കാറുണ്ട്.
നമ്മുടെ ഭാഷയിലും ചൊല്ലുകളിലും വളരെയധികം ഉപയോഗിക്കാറുള്ള ഒന്നാണ് തുമ്പികൾ. തുമ്പിതുള്ളൽ എന്ന ആചാരം കേരളനാട്ടിലുണ്ട്. ആനയുടെ മൂക്കും വായും ചേർന്ന അവയവത്തെ തുമ്പിക്കൈ എന്നാണ് പറയുക. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക എന്ന ചൊല്ലുണ്ട്. പറ്റാത്ത ജോലി ചെയ്യുക എന്നർത്ഥം. കൂർത്ത കാലുകളാണ് ഇവയ്ക്കുള്ളത്. ഇത് എന്നാൽ മനുഷ്യരെ ഉപദ്രവിക്കാറില്ല. മിക്കവാറും മനുഷ്യർ വരുന്നയിടങ്ങളിൽ നിന്നും തെന്നിപ്പറന്ന് പോകുകയാണ് തുമ്പിയുടെ പതിവ്.
തുമ്പികളും സാങ്കേതിക വിദ്യയും
പുതിയ കാലത്ത് ഹെലികോപ്റ്ററുകളുടെ നിർമ്മാണത്തിലും ഡ്രോണുകളുടെ നിർമ്മാണത്തിനുമെല്ലാം തുമ്പികളെ മാതൃകയാക്കിയിട്ടുണ്ട്. ഇവ കാഴ്ചകൾ കാണുന്ന രീതിയും ശത്രുക്കളെ നിരീക്ഷിക്കാൻ മനുഷ്യർ നിർമ്മിച്ചെടുത്തിട്ടുണ്ട്.