
വീട് അലങ്കരിക്കാൻ നമ്മൾ കഴിയുന്നതെന്തും ചെയ്യാറുണ്ട്. വീടിന്റെ മോടി കൂട്ടാൻ പലതും വാങ്ങിച്ചു കൂട്ടാറുണ്ട്. വീടിനകത്ത് നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാനും വൈബ് കിട്ടാനുമൊക്കെ എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ചെയ്യുന്നത്. എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ മറന്നു പോകുന്ന ചില പ്രധാന കാര്യങ്ങളുണ്ട്. വീട് മോടി കൂട്ടാൻ ഉപയോഗിക്കുന്ന വസ്തുക്കൾ വീടിനുള്ളിലെ വായുവിനെ മലിനമാക്കാൻ സാധ്യത കൂടുതലാണ്.
വീടിനുള്ളിൽ ഉപയോഗിച്ചിരിക്കുന്ന പെയിന്റ്, വാർണിഷ് എന്നിവ ശ്വസിക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നമ്മളെ തേടിയെത്തും. കൊതുകിനെ തുരത്താനും, പ്രാണികളെയും കീടങ്ങളെയും നശിപ്പിക്കാൻ ഉപയോഗിക്കുന്ന കീടനാശിനികൾ പോലെയുള്ള വസ്തുക്കളും നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഏതെങ്കിലും സാഹചര്യത്തിൽ വീടിനുള്ളിൽ ഈർപ്പം തങ്ങിനിന്നാൽ അതിൽ നിന്നും പൂപ്പൽ, ഫംഗസ്, ബാക്ടീരിയ തുടങ്ങിയവ ഉണ്ടാവുകയും അത് നമുക്ക് അലർജിയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്. വീട് മോടി കൂട്ടുമ്പോൾ അല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ വീടിനുള്ളിൽ ശുദ്ധവായു ലഭിക്കുന്നുണ്ടെന്ന് നമ്മൾ ഉറപ്പാക്കണം. ഈ ചെടികൾ വീടുകളിൽ വളർത്തുകയാണെങ്കിൽ അവ ശുദ്ധവായു പ്രദാനം ചെയ്യും.
മണി പ്ലാന്റ്
മണി പ്ലാന്റിനെ കുറിച്ച് കേട്ടിട്ടില്ലാത്തവർ ഉണ്ടാവില്ല. എല്ലാ വീടുകളിലും സാധാരണമായി കണ്ടുവരുന്ന ചെടിയാണ് മണി പ്ലാന്റ്. ഈ ചെടികൾക്ക് ഓക്സിജന്റെ അളവ് വായുവിൽ നിലനിർത്തികൊണ്ട് വായുശുദ്ധീകരിക്കാൻ കഴിയും. ഇത് വീടുകളിൽ വെച്ചാൽ നിങ്ങൾക്ക് പോസിറ്റീവ് ഊർജ്ജം ലഭിക്കും. വള്ളിയായി പടർന്നു പിടിക്കുന്നതുകൊണ്ട് തന്നെ ഇത് ചട്ടിയിൽ തൂക്കിയിടുകയോ, കുപ്പിയിൽ വെള്ളം നിറച്ച് വെക്കുകയോ ചെയ്യാം.
പീസ് ലില്ലി
വായുവിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന ചെടിയാണ് പീസ് ലില്ലി. ഇതിന് 60 ശതമാനത്തോളം വായുവിനെ ശുദ്ധീകരിക്കാൻ കഴിയും. കൂടാതെ ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. വായുവിലുള്ള കാർബൺ മോണോക്സൈഡ്, ബെൻസീൻ, ഫോർമൽഡിഹൈഡ് എന്നിവയെ നീക്കം ചെയ്യും.
സ്നേക് പ്ലാന്റ്
വായുവിലുള്ള വിഷവാതകങ്ങളെ ഇല്ലാതാക്കാൻ കഴിവുള്ള ചെടിയാണ് സ്നേക് പ്ലാന്റ്. രാത്രികാലങ്ങളിൽ ഓക്സിജൻ ഉൽപ്പാദിപ്പിക്കും. വായുശുദ്ധീകരിക്കുന്നതിൽ ബെസ്റ്റാണ് സ്നേക് പ്ലാന്റ്സ്. ഇത് നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്തിടത്ത് വെക്കാവുന്നതാണ്.
അരേക്ക പാം
കൂടുതൽ ഓക്സിജൻ പുറത്തുവിടുന്ന ചെടിയാണ് അരേക്ക പാം. ഇത് വായുവിലുള്ള വിഷവാതങ്ങളെ ഇല്ലാതാക്കുന്നു. കൂടാതെ വായുവിൽ ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളിൽ വെക്കാവുന്നതാണ്.
അടുക്കളയിൽ സ്ഥിരമായി കട്ടിങ് ബോർഡ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]