ന്യൂഡൽഹി: നഗരങ്ങളിലെ വളരുന്ന ജനസംഖ്യയുടെയും വികസന പോരായ്മയുടെയും തെളിവുകളാണ് ട്രാഫിക് ബ്ളോക്കുകൾ. ഇന്ത്യയിലും മിക്ക നഗരങ്ങളിലും ഇത്തരത്തിൽ ബ്ളോക്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മലയാളികൾ ധാരാളമുള്ള ബംഗളൂരുവുമെല്ലാം ഇതിൽ കുപ്രസിദ്ധമാണ്. എന്നാൽ ലോകത്തിൽ ആകെ ഗതാഗത കുരുക്കുകൊണ്ട് ജനം ബുദ്ധിമുട്ടുന്ന നഗരങ്ങളിൽ ഒന്നാമത് ബംഗളൂരുവല്ല. ഇന്ത്യയിൽ പോലും ഒന്നാമത് ബംഗളൂരുവല്ല. അതുമാത്രമല്ല ലോകത്തെ ഏറ്റവും ട്രാഫിക് ബ്ളോക്കുള്ള നഗരങ്ങളിൽ ഒന്ന് കേരളത്തിലാണ്. എറണാകുളമാണ് കേരളത്തിൽ ട്രാഫിക്ബ്ളോക്ക് ഏറെയുള്ള നഗരം. കൊച്ചിക്കാർ ട്രാഫിക് ബ്ളോക്കിൽ പെട്ട് കളയുന്നത് വർഷത്തിൽ 88 മണിക്കൂറാണ്. ‘ടോം ടോം ട്രാഫിക് ഇൻഡക്സ്’ ആണ് 2024ലെ ട്രാഫിക് ബ്ളോക്കിന്റെ കണക്ക് പുറത്തുവിട്ടത്.
കൊൽക്കത്ത നഗരമാണ് ഇന്ത്യയിൽ ഏറ്റവും ട്രാഫിക് കുരുക്കേറിയ നഗരം. ലോകത്തിൽ രണ്ടാമതും കൊൽക്കത്തയാണ്. ഇവിടെ വർഷത്തിൽ 110 മണിക്കൂർ ജനങ്ങൾ ട്രാഫിക് കുരുക്കിൽ ജീവിതം ഹോമിക്കുന്നു. കൊളംബിയൻ നഗരമായ ബാരൻക്വില്ലയാണ് ഒന്നാമത്. 10 കിലോമീറ്റർ പിന്നിടാൻ 36 മണിക്കൂറും ആറ് മിനിട്ടുമാണ് ഇവിടെ വേണ്ടത്. കൊൽക്കത്തയിൽ 34 മിനിട്ടും 33 സെക്കന്റുമാണ് വേണ്ടിവരുന്നത്. എന്നാൽ കഞ്ചഷൻ ലെവലിൽ ലോകത്ത് 169-ാമതാണ് കൊൽക്കത്ത. ബാരൻക്വില്ലയാകട്ടെ ഭേദമാണ് 16-ാം സ്ഥാനമാണ്.
മൂന്നാം സ്ഥാനം ബെംഗളൂരു നഗരമാണ്. 10 കിലോമീറ്റർ സഞ്ചരിക്കാൻ 34 മിനുട്ടും 10 സെക്കന്റും വേണ്ടിവരും. 117 മണിക്കൂറാണ് ബംഗളൂരു നഗരവാസികൾ വർഷത്തിൽ തിരക്കിൽ നഷ്ടപ്പെടുത്തുന്നത്. തൊട്ടടുത്ത് പൂനെ നഗരമാണ്. 33 മണിക്കൂർ 22 മിനിട്ടാണ് 10 കിലോമീറ്റർ പിന്നിടാൻ വേണ്ടത്. 18-ാം സ്ഥാനത്ത് ഹൈദരാബാദ് ഉണ്ട്. 31-ാമത് ചെന്നൈയാണ്. ഇന്ത്യയിലെ മിക്ക വലിയ നഗരങ്ങളും ട്രാഫിക് ബ്ളോക്കിന്റെ പിടിയിലാണ്. ഡൽഹിയും ഗതാഗതകുരുക്കിൽ മുന്നിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]