തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് അടുത്തുള്ള സ്ഥലത്തേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. തടി പണികൾ ചെയുന്ന സ്ഥലം കുറച്ച് ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് അവിടെ തുറന്നപ്പോൾ കണ്ടത് രണ്ട് പാമ്പുകളെ.
മുറിച്ചിട്ടിരുന്ന തടികൾക്ക് ഇടയിലേക്ക് പാമ്പുകൾ കയറി. ഇപ്പോൾ മൂർഖൻ പാമ്പുകളുടെ ഇണചേരൽ സമയമാണ്. സ്ഥലത്ത് എത്തിയ വാവ സുരേഷ് തെരച്ചിൽ തുടങ്ങി. പാമ്പിനെ കണ്ടു എന്ന് പറഞ്ഞ സ്ഥലത്ത് നിന്ന് കുറച്ച് മാറി ഒരു മൂർഖൻ പാമ്പിനെ കണ്ടു.
വയറ്റിൽ മുട്ടയുള്ള അമ്മ മൂർഖൻ പാമ്പ്. അത് ഇഴഞ്ഞ് ചെന്ന് കയറിയ സ്ഥലത്ത് മറ്റു പാമ്പുകളും ഇരിക്കുന്നു. മൂന്ന് മൂർഖൻ പാമ്പുകളെ ഒന്നിച്ച് കണ്ട നാട്ടുകാരും,വീട്ടുകാരും ഞെട്ടി. കാണുക അപടകാരികളായ മൂന്ന് മൂർഖൻ പാമ്പുകളെ ഒന്നിച്ച് പിടികൂടുന്ന അപൂർവ കാഴ്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]