ദുബായ്: യുഎഇയിൽ ഈ വർഷം നിർമ്മാണം, ബാങ്കിംഗ്, സാങ്കേതിക മേഖലകളിൽ വമ്പൻ തൊഴിലവസരങ്ങൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹെയ്സിന്റെ ജിസിസി സാലറി ഗൈഡ് 2025 ലെ ഒരു സർവേ പ്രകാരം, 30 ശതമാനം തൊഴിലുടമകളും 2.5 മുതൽ അഞ്ച് ശതമാനം വരെ ശമ്പള വർദ്ധനവിന് തയ്യാറാണെന്നാണ് പറയുന്നത്.
കൂടാതെ നിലവിലുള്ള ജീവനക്കാരെ നിലനിർത്തുന്നതിനായി അഞ്ച് ശതമാനം തൊഴിലുടമകളും 20 ശതമാനത്തിലധികം ശമ്പളവർദ്ധനവ് വാഗ്ദാനം ചെയ്യുമെന്നും വിവരമുണ്ട്. റിക്രൂട്ട്മെന്റ് ഭീമന്മാരായ ഹെയ്സിന്റെ മിഡിൽ ഈസ്റ്റ് ഡിവിഷൻ നടത്തിയ ഈ സർവേയിൽ ഗൾഫ് മേഖലയിലുടനീളമുള്ള ഏകദേശം 2,000 തൊഴിലുടമകളെ പങ്കെടുപ്പിച്ചിരുന്നു. മുൻ വർഷങ്ങളിലെ അപേക്ഷിച്ച് 21 ശതമാനം കൂടുതൽ നിയമനം നടത്താനാണ് പല കമ്പനികളും നിശ്ചയിച്ചിരിക്കുന്നത്. 14 ശതമാനം തൊഴിലുടമകൾ പുതിയ നിയമനത്തെ കുറിച്ച് ചിന്തിക്കുന്നില്ല.
അതേസമയം, ജീവനക്കാരിൽ 67 ശതമാനവും ശമ്പള വർദ്ധനവ് അല്ലെങ്കിൽ ജോലി മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബാങ്കിംഗ്, ധനകാര്യ മേഖലയിലാണ് ഈ വർഷം ഏറ്റവുമധികം തൊഴിലവസരങ്ങൾ ഉണ്ടാകാൻ പോകുന്നത്. നിക്ഷേപങ്ങളുടെ ഗണ്യമായ വർദ്ധനയാണ് ഇതിന് കാരണം. നികുതി രഹിതവും മികച്ച ശമ്പളവും വാഗ്ദാനം ചെയ്യുന്നതിനാൽ യുഎഇ യുവാക്കളെ ആകർഷിക്കുന്ന രാജ്യമാണ്. സാങ്കേതിക മേഖലയിലും മികച്ച അവസരങ്ങളാണ് ഒരുങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]