
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും. കാട്ടാക്കട സ്വദേശിയായ മധുവിനെയാണ് (49) ഒന്പത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ കാട്ടാക്കട അതിവേഗോ പോസ്കോ കോടതി ജഡ്ജി എസ് രമേഷ് കുമാർ അഞ്ചുവർഷത്തെ കഠിന തടവിനും 30,000 രൂപ പിഴ ഒഴുകുന്നതിനും ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം പിഴ ഒടുക്കിയില്ലെങ്കിൽ അഞ്ചുമാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ ഉണ്ട്.
2018 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ടുവന്ന കുട്ടിയെ മിഠായി നൽകി പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചായിരുന്നു പ്രതി ലൈഗികമായി പീഡിപ്പിച്ചത്. പീഡന വിവരം പുറത്തു പറഞ്ഞാൽ അടിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. വേദന സഹിക്കാതെ വന്നപ്പോൾ കുട്ടി വിവരം സ്കൂളിലെ ടീച്ചറോട് പറഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
Last Updated Dec 16, 2023, 3:37 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]