
12:12 PM IST:
കേരളത്തെ പ്രശംസിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളമെന്ന് അവര്‍ പൊതു പരിപാടിയിൽ പറഞ്ഞു. അവസരങ്ങൾ ഇവിടത്തന്നെയുണ്ടെന്നും യുവാക്കൾ അവസരങ്ങൾ തേടി വിദേശത്തേക്ക് പോകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ നിരവധി സ്റ്റാർട്അപ്പുകൾ പുതുതായി വരുന്നുണ്ടെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.
12:10 PM IST:
ഓടിക്കൊണ്ടിരുന്ന ബസിൽ ദളിത് യുവതി പീഡനത്തിനിരയായി. ഉത്തർപ്രദേശിൽ നിന്നും രാജസ്ഥാനിലേക്ക് യാത്രചെയ്യുകയായിരുന്നു യുവതി. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ബസ് ജീവനക്കാരായ ആരിഫ്, ലളിത് എന്നിവരാണ് ഇരുപതുകാരിയെ പീഡിപ്പിച്ചത്. ആരിഫിനെ രാജസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തു. ലളിത് ഒളിവിലാണ്.
12:09 PM IST:
ജാതി സെൻസസിന്റെ പേരിൽ കർണാടകയിൽ വീണ്ടും പ്രതിസന്ധി. ജാതി സെൻസസ് റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് 49 കോൺഗ്രസ്, ബിജെപി ലിംഗായത്ത് എംഎൽഎമാര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം നൽകി. എല്ലാവരും ലിംഗായത്ത് സമുദായത്തിൽ നിന്നുള്ളവരാണ്.
12:08 PM IST:
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരക്കിട്ട് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കെഇ ഇസ്മായിൽ. കീഴ്വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന് ചോദിച്ച അദ്ദേഹം പാര്‍ട്ടി സംസ്ഥാന കൗൺസിൽ ചേർന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടതെന്നും പറഞ്ഞു. അന്തരിച്ച കാനം രാജേന്ദ്രന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ലെന്നും പിന്തുടര്ച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
12:07 PM IST:
നെടുമ്പ്രം പഞ്ചായത്ത് കുടുംബശ്രീ ഫണ്ട് തട്ടിപ്പ് കേസിൽ സിഡിഎസ് ചെയർപേഴ്സൺ പി.കെ. സുജ (40), അക്കൗണ്ടന്റ് എ. ഷീനമോൾ (42) എന്നിവർ അറസ്റ്റിലായി. 69 ലക്ഷത്തിന്റെ കുടുംബശ്രീ ഫണ്ട് തട്ടിപ്പ് വെളിച്ചത്തായതോടെയാണ് അറസ്റ്റ്. മുഖ്യമന്ത്രിയുടെ വായ്പാ സഹായം , കിറ്റ് വിതരണം, പ്രളയസഹായ ഫണ്ട് , ജനകീയ ഹോട്ടൽ തുടങ്ങി വിവിധ കുടുംബശ്രീ പദ്ധതികളുടെ ഫണ്ടാണ് പ്രതികൾ അടിച്ചു മാറ്റിയത്. കേസിലെ ഒന്നും മൂന്നും പ്രതികളാണ് ഇപ്പോൾ അറസ്റ്റിൽ ആയിട്ടുള്ളത്. രണ്ടാം പ്രതിയായ വിഇഒയുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്ന് പോലീസ് പറയുന്ന. 5 വര്‍ഷത്തെ ഓഡിറ്റ് പരിശോധനയിലാണ് 69 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന സംശയത്തിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം വിശദമായി അന്വേഷണം നടത്തുന്നുണ്ട്.
12:05 PM IST:
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും ഏറ്റുമുട്ടി. ബീജാപൂർ ജില്ലയിലെ പെദ്ദ കർമയിലാണ് സംഭവം. മാവോയിസ്റ്റുകളുടെ ക്യാംപ് തകർത്തെന്ന് പോലീസ് പറയുന്നു. വലിയ അളവിൽ സ്ഫോടക വസ്തുക്കളും മറ്റും കണ്ടെത്തി. വിവിധ സേനാ വിഭാഗങ്ങൾ സ്ഥലത്ത് തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
12:05 PM IST:
നവകേരള സദസിൽ തിരുവല്ല മണ്ഡലത്തിലെ എല്ലാ സർക്കാർ ജീവനക്കാരും അധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് തിരുവല്ല സബ് കലക്ടറുടെ ഉത്തരവ്. ഹാജർ രേഖപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു. കോന്നിയിലെ നവകേരള സദസ്സിൽ എല്ലാ സ്കൂളിലെയും അധ്യാപകർ അടക്കമുള്ള ജീവനക്കാർ എത്തിച്ചേരണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ഉത്തരവിട്ടു. അധ്യാപകരെ അപമാനിക്കുന്ന നടപടിയെന്ന് ആരോപിച്ച് കെ.പി. എസ്.ടി. ഇന്ന് വൈകിട്ട് പത്തനംതിട്ട DEO ഓഫിസിന് മുന്നിൽ പ്രതിഷേധിക്കും. അധ്യാപകരെ ദ്രോഹിക്കുന്ന നടപടിയാണെന്ന് അധ്യാപക സംഘടനാ ഭാരവാഹികൾ ആരോപിച്ചു. റാന്നി മണ്ഡലത്തിലെ എല്ലാ സർക്കാർ ജീവനക്കാരും നിർബന്ധമായും പങ്കെടുക്കണമെന്ന് റാന്നി തഹസിൽദാരും ഉത്തരവ് ഇറക്കിയിട്ടുണ്ട്.
12:04 PM IST:
തൃശ്ശൂർ കൈപ്പറമ്പിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശി 68 വയസ്സുണ്ടായിരുന്ന ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് എത്തിയ മകൻ വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടുകയായിരുന്നു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ചന്ദ്രമതിയുടെ ജീവൻ രക്ഷിക്കാനായില്ല.
12:03 PM IST:
വണ്ടിപ്പെരിയാർ സത്രത്തിൽ അയ്യപ്പ ഭക്തരുടെ പ്രതിഷേധം. കാനന പാതയിലൂടെ സന്നിധാനത്തേക്ക് കടത്തി വിടാൻ പൊലീസ് പാസ് നൽകാൻ താമസിക്കുന്നതാണ് പ്രതിഷേധത്തിനു കാരണം. തിക്കിലും തിരക്കിലും പൊലീസ് എയ്ഡ് പോസ്റ്റ് ഭാഗികമായി തകർന്നു. പ്രതിഷേധം കടുത്തതോടെ പാസ് ഇല്ലാതെ ഭക്തരെ കടത്തി വിട്ടു. തിരക്ക് നിയന്ത്രിക്കാൻ സ്ഥലത്ത് ആവശ്യത്തിന് പോലീസുകാരില്ല.
12:02 PM IST:
നവകേരള സദസ് ചിറയിൻകീഴ് മണ്ഡലത്തിന്റെ വേദി മാറ്റും. ശാർക്കര ദേവീക്ഷേത്ര മൈതാനമായിരുന്നു വേദി നിർമ്മാണത്തിന് വാടകക്കെടുത്തത്. ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രമാണ് ഇത്. ഇതിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. 21 നാണ് ചിറയിൻകീഴ് നവ കേരള സദസ്.
12:01 PM IST:
കൊല്ലം ചക്കുവള്ളിയിൽ നവകേരള സദസിന് പകരം വേദിയായി. ചക്കുവള്ളി മൈതാനത്തിന് സമീപം തന്നെയാണ് പകരം വേദി. നവ കേരള സദസിൻ്റെ വേദിയ്ക്കായി ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് ദേവസ്വം ബോർഡ് നൽകിയ ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
12:00 PM IST:
രാവിലെ ഒരു മണി മുതൽ ആറര മണി വരെ 21000 പേർ പതിനെട്ടാം പടി ചവിട്ടി
12:00 PM IST:
പാർലമെൻറ് അതിക്രമത്തിലൂടെ പ്രതികൾ ശ്രമിച്ചത് അരാജകത്വം സൃഷ്ടിക്കാനെന്ന് പൊലീസ്. കുടൂതൽ പേരെ ഉൾപ്പെടുത്തി പ്രതിഷേധം നടത്താൻ ശ്രമം നടന്നു. കേസിൽ കസ്റ്റഡിയിലുള്ള മഹേഷിനും ഗൂഢാലോചനയിൽ വ്യക്തമായ പങ്കുണ്ട്. നീലവുമായി നിരന്തരം മഹേഷ് ആശയ വിനിമയം നടത്തി. ലളിത് ഫോണുകൾ ഉപേക്ഷിച്ചത് ഹരിയാന രാജസ്ഥാൻ അതിർത്തിയിലാണ്. ദില്ലിയിലെ ഒരു ഹോട്ടലിലും പ്രതികൾ താമസിച്ചു. കഴിഞ്ഞ വർഷം ജൂലായിൽ സംഘം മൈസൂരിൽ ഒത്തുകൂടിയിരുന്നുവെന്ന് പൊലീസ്. ഷൂവിൽ അറയുണ്ടാക്കി ഒളിപ്പിച്ചാൽ കണ്ടെത്തില്ലെന്ന പദ്ധതി മനോരഞ്ജൻ്റേത്. അമോൾ ഷിൻഡേ മുംബൈയിൽ നിന്ന് 1200 രൂപക്ക് സ്മോക്ക് ഗൺ വാങ്ങി. തെളിവെടുപ്പിന് ലോക്സഭാ അധികൃതരെ പൊലീസ് സമീപിക്കുമെന്നും ദില്ലി പൊലീസ്.