
.news-body p a {width: auto;float: none;} പാലക്കാട്: പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി സരിന്റെ ഒറ്റപ്പാലത്തെ കസേര നോക്കിയാണ് സന്ദീപ് കോൺഗ്രസിൽ ചേർന്നതെന്ന് പ്രതികരിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. സന്ദീപ് വാര്യർ പാർട്ടിയിൽ നിന്ന് പോയത് നന്നായെന്നും ബിജെപിയിൽ തുടരണമെങ്കിൽ സഹനം വേണമെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യർ പാർട്ടിൽ വിട്ടതിൽ പ്രതികരിക്കുകയായിരുന്നു ഗോപാലകൃഷ്ണൻ. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
‘കസേര കിട്ടാത്തതിന് പിണങ്ങി കോൺഗ്രസിൽ ചേരുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായ സന്ദീപ് വാര്യർ കെ.മുരളീധരൻ പറഞ്ഞത് ഓർക്കണമായിരുന്നു. പാലക്കാട് വച്ച് മുരളീധരൻ പറഞ്ഞത് കോൺഗ്രസിൽ തന്നെ പ്രശ്നമാണ് പിന്നെ അയാൾ വന്നിട്ട് എന്ത് കാര്യം എന്നാണ്.
ജീവിതം മുഴുവൻ കോൺഗ്രസിൽ പ്രവർത്തിച്ചവർക്ക് കസേര ഇല്ല അപ്പോഴാണ് അത്താഴം ഉണ്ണാൻ കസേര തപ്പി വാര്യര് കോൺഗ്രസിലെത്തുന്നത്. പിന്നെ വാര്യർക്ക് സാധാരണക്കാർ ഇരിക്കുന്ന കസേര പോര ചുരുങ്ങിയത് വി ഡി സതീശന്റെ കസേര എങ്കിലും വേണ്ടിവരും.
അതിനുള്ള എല്ലാ തൊരപ്പൻ പണിയും അറിയുന്ന ആളാണ് സന്ദീപ് വാര്യർ. സരിന്റെ ഒറ്റപ്പാലത്തെ കസേര നോക്കിയാണ് കോൺഗ്രസിൽ ചേക്കേറിയത്.തുടക്കം കൊള്ളാം വിഷം ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്ന് സ്നേഹത്തിന്റെ കടയിൽ കൂപ്പൺ മേടിക്കാൻ കയറി എന്നാണ് അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.
എടൊ സന്ദീപ് വാര്യരെ വിഷ ഫാക്ടറിക്ക് തന്റെ വീട്ടിലെ സ്ഥലം കൊടുത്തിരുന്നുവെന്നും വിഷം വിൽക്കാനുള്ള മൊത്തക്കച്ചവടക്കാരനാണ് തന്റെ അമ്മാവനെന്നുമായിരുന്നല്ലൊ ഇന്നലെ വരെ കാച്ചിയത്. കോൺഗ്രസ് ദുർഭരണം സൈനികരോട് കാട്ടിയ നന്ദികേടിനെതിരെ പടപൊരുതായ അഭിമാനിയായ സൈനികന്റെ മകനാണ് താൻ എന്നായിരുന്നല്ലൊ ഇന്നലെ വരെ ഉണ്ടായിരുന്ന വീമ്പ് പറച്ചിൽ ‘ഒരു കസേരക്ക് വേണ്ടി അച്ഛനേയും ആർഎസ്എസ് പ്രചാരകനായിരുന്നു എന്ന് താങ്കൾ പറഞ്ഞ അമ്മാവനേയും താങ്കൾ മറന്നു പോയോ? ബി.ജെ.പി യുടെ നാവായിരുന്നു താൻ എന്ന് പറഞ്ഞതിനോട് വിയോജിപ്പിലെങ്കിലും കാലും കയ്യുമായിരുന്നു എന്ന് പറയരുത്.
ഒരു കൊടി കെട്ടിയ പാരമ്പര്യമോ കഷ്ടപ്പാടൊ താങ്കൾ ഈ പാർട്ടിക്ക് വേണ്ടി ചെയ്തിട്ടില്ല’താങ്കൾക്ക് പറ്റിയ പാർട്ടിയിലേക്ക് തന്നെയാണ് താങ്കൾ പോയിരിക്കന്നത്. പക്ഷെ അവിടെ കഷ്ടപ്പെടുന്ന ധാരാളം കോൺഗ്രസ് പ്രവർത്തകരുണ്ട്.
അവരെ ഓർത്ത് എനിക്ക് സഹതാപവുമുണ്ട്. പക്ഷെ ബി ജെ പിയിൽ നിന്ന് താങ്കൾ പോയത് നന്നായി.
കാരണം ഈ പാർട്ടിയിൽ തുടരണമെങ്കിൽ സഹനം വേണം – ആർത്തി പാടില്ല’ എല്ലാം നഷ്ടപ്പെടുമെന്ന് സ്വയം നിശ്ചയം ചെയ്ത് ഇറങ്ങി തിരിച്ചവരുടെ സംഘടനയാണ് സംഘപരിവാർ അവിടെ കസേരക്ക് സ്ഥാനം ഇല്ല കസേര പോയിട്ട് കിടപ്പാടം ഇല്ലാതെയും കാടക്കാൻ കിറപ്പായില്ലാതെയും കഴിയുന്ന പതിനായിരക്കണക്കിന് പാവപ്പെടനിഷ്ക്കളങ്കരായ സംഘ പ്രവർത്തകരുടെ സംഘടനയാണ് ബി.ജെ.പി.അവിടെ താങ്കൾക്ക് തുടരണമെങ്കിൽ മനസിലെ അധികാരത്തോടുള്ള ആർത്തി ഇല്ലാതാകണം. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നീരസങ്ങളും പരിഗണന കിട്ടാതെ വരലും ഒക്കെ ഉണ്ടാകാം.പക്ഷെ മനസിൽ ആദർശം ഉള്ളവർക്ക് അധികാരത്തിന്റെ ആർത്തിയിൽ കസേര കിട്ടാത്തതിന് പാർട്ടിയെയും പ്രവർത്തകരേയും ഉപേക്ഷിക്കാനാവില്ല: അതു കൊണ്ടാണ് ഞാൻ പറഞ്ഞത് സ്നേഹത്തിന്റെ കടയിലെ അത്താഴ മാണ് വാര്യർക്ക് നല്ലത്.
ഇവിടെ ഞങ്ങൾ ബലിദാനികളെ സ്മരിച്ച് കഷ്ടപ്പെടുന്ന പ്രവർത്തകരോടപ്പം നടന്നും പോസ്റ്റർ ഒട്ടിച്ചും ഞങ്ങളുടെ ആദർശത്തോടപ്പം ജീവിച്ചോളാം. താങ്കൾ ചെന്ന് രാജ്യദ്രോഹികളോടപ്പം സ്നേഹവിരുന്നിൽ പങ്കെടുത്ത് താങ്കളുടെ ഭാഷയിൽ ഇറ്റലിക്കാരി മദാമ്മക്ക് ഓശന പാടു: …’നമസ്കാരം നേരിൽ കാണാതിരിക്കട്ടെ’- ഗോപാലകൃഷ്ണൻ പോസ്റ്റിൽ കുറിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]