
ദില്ലി: ദില്ലിയിൽ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിൽ തുടരുന്നു. ഇന്ന് രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 393 ആണ്. ദീപാവലിയ്ക്ക് ശേഷം തുടർച്ചായി ഗുണനിലവാരമിടിഞ്ഞതോടെ കർശന നടപടികളിലേക്ക് കടക്കുമെന്ന് ദില്ലി സർക്കാർ വ്യക്തമാക്കി. ആനന്ദ് വിഹാർ, ജഹാംഗിർപുരി. ആർകെ പുരം എന്നിവടങ്ങളിലെല്ലാം 400 ന് മുകളിലേക്ക് വായുഗുണനിലവാരമിടിഞ്ഞു. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിനൊപ്പം വാഹനങ്ങളിൽ നിന്നുളള വായുമലിനീകരണവും വർധിച്ചതായി കണക്കുകൾ പുറത്തുവന്നു.
പഞ്ചാബിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നതെന്ന് ദില്ലി ലെഫ്റ്റനന്റ് ഗവർണർ വിനയ്കുമാർ സക്സേന ആരോപിച്ചു. ദില്ലിയിൽ മലിനീകരണം രൂക്ഷമായ 13 ഹോട്ട്സ്പോട്ടുകളിൽ അഗ്നിരക്ഷാ സേനയുടെ ടാങ്കറുകൾ വെള്ളം തളിക്കുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം സ്പ്രേ ചെയ്ത് പൊടിശല്യം കുറയ്ക്കാൻ 215 ആന്റി സ്മോഗ് ഗണ്ണുകളും വിന്യസിച്ചു. കൃത്രിമ മഴ പെയ്യിക്കുന്നതും വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നതിലേക്കും സർക്കാർ നീങ്ങുമെന്നാണ് സൂചന.
Last Updated Nov 16, 2023, 2:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]