ന്യൂഡൽഹി ∙
പുനഃസംഘടന പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. 13 വൈസ് പ്രസിഡന്റുമാർ, 59 ജനറൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ് പട്ടിക.
വി.എ. നാരായണൻ ആണ് ട്രഷറർ.
എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ.ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് എന്നിവരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തി.
പന്തളം സുധാകരൻ, സി.പി.മുഹമ്മദ്, എ.കെ. മണി എന്നിവരും പുതിയ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളാണ്. ടി.ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി.ബൽറാം, വി.പി.
സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം.ലിജു, എ.എ.ഷുക്കൂർ, എം.വിൻസന്റ്, റോയ് കെ.പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയർ ജനറൽ സെക്രട്ടറിയായി പട്ടികയിൽ ഇടംപിടിച്ചു. കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാതെയാണ് ഭാരവാഹി പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കിയിരിക്കുന്നത്.
എഐസിസി പുറത്തിറക്കിയ പട്ടിക പുറത്തുവന്ന് ഒന്നര മണിക്കൂർ കഴിഞ്ഞ്, ജനറൽ സെക്രട്ടറി വിഭാഗത്തിൽ കോട്ടയം മുൻ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ പേര് കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വാർത്താക്കുറിപ്പിറക്കി. ക്ലറിക്കൽ മിസ്റ്റേക്കിനെ തുടർന്നാണ് പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടാതെ പോയത് എന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ വിശദീകരണം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]