കോഴിക്കോട് ∙ മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ മന്ത്രി
ദേവസ്വം കമ്മിഷണറോട് റിപ്പോർട്ട് തേടി. വിവിധ ക്ഷേത്രങ്ങളിൽ നിന്ന് മുൻ എക്സിക്യൂട്ടിവ് ഓഫിസർ ടി.ടി.വിനോദൻ 60 പവനോളം സ്വർണം തട്ടിയെടുത്തതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. വിനോദനു ചുമതലയുണ്ടായിരുന്ന കാലയളവിൽ ക്ഷേത്രങ്ങളിലെ സ്വർണം സംബന്ധിച്ച് ദേവസ്വം ബോർഡ് വിശദമായ പരിശോധന നടത്തിവരികയാണ്.
ബാലുശ്ശേരി കോട്ട
പരദേവതാ ക്ഷേത്രത്തിലെ 20 പവനോളം നഷ്ടപ്പെട്ട സംഭവമാണ് ആദ്യംപുറത്തുവന്നത്.
വിനോദന്റെ അനാസ്ഥയിൽ പത്തേക്കറോളം ഭൂമി നഷ്ടപ്പെട്ടതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇയാൾക്കെതിരെ പല പൊലീസ് സ്റ്റേഷനുകളിലും പരാതിയുണ്ടെങ്കിലും ആളെ കണ്ടെത്തിയിട്ടില്ല.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]