ചേർത്തല∙
മാത്രമല്ല, സമ്പത്തുള്ള എല്ലാ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി
. നിലവിലുള്ള സംവിധാനം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘‘ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ കുഴപ്പക്കാരൻ ആണെന്നു നേരത്തേ പറഞ്ഞിട്ടുണ്ട്.
ഏത് പാർട്ടിക്കാരൻ ആയാലും ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ. ഈ സമയത്ത് ബോർഡ് സംവിധാനം അഴിച്ചുപണിത് ഐഎഎസുകാരനെ ചുമതല ഏൽപ്പിക്കണം, ഇടമില്ലാത്തവരുടെ ഇടമായി ദേവസ്വം ബോർഡ് അധഃപതിച്ചു.
ശബരിമലയുടെ പേരിൽ ജാഥ നടത്തുന്നവർക്കു രാഷ്ട്രീയ ലക്ഷ്യമുണ്ട്. അത് ശബരിമലയെ രക്ഷിക്കുവാൻ വേണ്ടിയല്ലെന്ന് എല്ലാവർക്കും അറിയാം.
ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ നിലപാട് ശരിയല്ല. എൻഎസ്എസിനു കിട്ടിയ വിധി എല്ലാവർക്കും ബാധകമാക്കണമായിരുന്നു’’ – അദ്ദേഹം പറഞ്ഞു.
അച്ഛനും അമ്മയ്ക്കും പാര പണിതയാളാണു മന്ത്രി ഗണേഷ് കുമാറെന്നും സരിതയെ ഉപയോഗിച്ചാണ് മന്ത്രിസ്ഥാനം നേടിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘‘പെങ്ങൾക്കിട്ടും പാര വച്ചിട്ടുണ്ട്. മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും എങ്ങനെയാണ് കിട്ടിയതെന്ന് എല്ലാവർക്കും അറിയാം.
ഡ്യൂപ്ലിക്കേറ്റ് ഗണേശൻ ആണിത്. ഇത്രയും മോശമായി പെരുമാറുന്ന ആരുണ്ട്? ഒരു കുപ്പി അവിടെ ഇരിക്കുന്നുവെന്നു പറഞ്ഞ് കെഎസ്ആർടിസി ഡ്രൈവർമാരോട് എന്തെല്ലാം പറഞ്ഞു.
സസ്പെൻഡ് ചെയ്യുന്നു… ഇതെന്താ രാജവാഴ്ചയാണോ? സാർ ചക്രവർത്തി പോലും ഇങ്ങനെ ആരോടും പെരുമാറില്ല’’ – അദ്ദേഹം പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]