
.news-body p a {width: auto;float: none;}
പത്തനംതിട്ട: കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ പി സരിൻ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സരിൻ ഇത്തരത്തിൽ പ്രതികരിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. വൈകാരികമായി പ്രതികരികരിക്കരുതെന്ന് അപേക്ഷിച്ചതാണ്. പ്രത്യാഘാതം എന്തായാലും നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു. തിരുവല്ലയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്ഥാനാർത്ഥികളെ നിർണയിച്ചത് കൂടിയാലോചനകൾക്ക് ശേഷമാണ്. മികച്ച സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ മിടുക്കനായ സ്ഥാനാർത്ഥിയാണ്. കോൺഗ്രസിന്റെ സമരനായകനാണ്. നമുക്കൊരു നടപടിക്രമമുണ്ട്. അതനുസരിച്ചുള്ള എല്ലാ കൂടിയാലോചനകളും പൂർത്തിയാക്കിയാണ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തത്. ഇതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കും കെപിസിസി പ്രസിഡന്റിനുമാണ്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് എഐസിസിക്ക് അയച്ചുകൊടുത്തത്. അതിൽ തെറ്റ് വരുത്തിയിട്ടില്ല. സരിൻ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ല. ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തതാണ്.
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ് രാഹുൽ. ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ മുഖം. യുക്തിപൂർവ്വമായ വാദങ്ങൾകൊണ്ട് ആളുകളുടെ ഹൃദയം കീഴടക്കിയ വ്യക്തിയാണ്. ആരും അദ്ദേഹത്തിനെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല. ചെറുപ്പക്കാർക്കും വനിതകൾക്കും സീറ്റ് നൽകണമെന്നാണ് പാർട്ടി എപ്പോഴും പറയാറുള്ളത്. പക്ഷേ അത് പലപ്പോഴും പാലിക്കാറില്ല. ഒരു അവസരം കിട്ടിയപ്പോഴത് പാലിച്ചു. മൂന്നുപേരും അവരവരുടെ കഴിവ് തെളിയിച്ചവരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സരിൻ ആത്മപരിശോധന നടത്തണം. വാർത്താസമ്മേളനം നടത്തിയത് ശരിയായോ എന്ന് ചിന്തിക്കണം. അച്ചടക്ക ലംഘനത്തെക്കുറിച്ച് കെപിസിസി പ്രസിഡന്റ് പരിശോധിക്കും’- വി ഡി സതീശൻ വ്യക്തമാക്കി.