

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം; 2018 സിനിമയുടെ രചയിതാവിന് പാമ്പു കടിയേറ്റു; സംഭവം, പുതിയ ചിത്രത്തിന്റെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് വാടകവീട്ടില്‍ താമസിക്കുന്നതിനിടെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രളയത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും കഥ പറഞ്ഞ് മലയാളികളെ രസിപ്പിച്ച ‘2018’ എന്ന സിനിമയുടെ രചയിതാവായ അഖില്‍ പി.ധര്‍മജനെ പാമ്പു കടിച്ചു.
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ പാമ്ബാണ് അഖിലിനെ കടിച്ചത്.. പുതിയ ചിത്രത്തിന്റെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് അഖില്‍ ധര്മജൻ വെള്ളായണിയിലെ വാടകവീട്ടില്‍ താമസത്തിനെത്തിയപ്പോഴാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടിച്ചതു മൂര്‍ഖൻ പാമ്പാണെന്നു കരുതുന്നു. മഴ കനത്തതോടെ ഇവിടേക്കു വെള്ളം കുതിച്ചെത്തുകയായിരുന്നു. കായലിനടുത്ത പ്രദേശമായതിനാല്‍ വെള്ളം വേഗത്തില്‍ ഉയര്‍ന്നു. സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാനുള്ള ശ്രമത്തില്‍ അവിടെയുണ്ടായിരുന്ന നായ്ക്കളെ രക്ഷപ്പെടുത്തി.
തുടര്‍ന്നു വെള്ളത്തിലൂടെ നടന്നു നീങ്ങുമ്ബോഴാണു പാമ്ബിന്റെ കടിയേറ്റത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയ അദ്ദേഹം നിരീക്ഷണത്തിലാണ്. വെള്ളത്തില്‍ വച്ചു കടിയേറ്റതിനാല്‍ മാരകമല്ലെന്നാണു വിലയിരുത്തല്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]