ഇസ്രായേൽ : ഗാസയിലെ ഹമാസിനെ ഇല്ലാതാക്കുമെന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇതിന് മുന്നോടിയായ ഗാസ അതിർത്തിയിൽ ഇസ്രായേൽ യുദ്ധ ടാങ്കുകൾ വിന്യസിച്ചു.
ഗാസയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങുകയാണ് ഇസ്രയേൽ.ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണവും ലെബനൻ അതിർത്തിയിൽ ഇസ്രായേൽ ശക്തമാക്കി. ഇന്നലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാനൂറിലധികം പേർ കൊല്ലപ്പെട്ടു. ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെഎണ്ണം 2,329 ആയി ഉയർന്നു. ഇസ്രായേലിൽ ഇതുവരെ 1300 പേർ കൊല്ലപ്പെട്ടു.