
അഭിനേത്രി എന്നതിനെക്കാൾ ഉപരി കുട്ടി അവതാരികയായി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് മീനാക്ഷി അനൂപ്. മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങൾക്കൊപ്പം ബിഗ് സ്ക്രീനിലും മീനാക്ഷി തിളങ്ങി. ഒപ്പം, അമർ അക്ബർ അന്തോണി, മോഹൻലാൽ തുടങ്ങി ഒരുപിടി മികച്ച സിനിമകളിൽ മീനാക്ഷി മികച്ച അഭിനയം കാഴ്ചവച്ച് കയ്യടി നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ളൊരു പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ പതിനെട്ടാം പിറന്നാളിന്റെ പോസ്റ്റാണ് ഇത്. ‘എട്ടും പൊട്ടും തിരിയാത്ത കുട്ടിക്കിപ്പോ പതിനെട്ടായീന്നാ..’, എന്നാണ് മീനാക്ഷി കുറിച്ചത്. ഒപ്പം പിറന്നാൾ ഫോട്ടോ ഷൂട്ടിന്റെ ഫോട്ടോകളും പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് മീനാക്ഷിക്ക് ആശംസകളുമായി രംഗത്തെത്തിയത്. ‘എല്ലാവിധ അനുഗ്രഹങ്ങളും. ആയുരാരോഗ്യ സൗഖ്യം നേരുന്നു. മോൾക്ക് ഒരു പാട് അവസരങ്ങളും പേരും പ്രശസ്തിയും ലഭ്യമാകട്ടെ’,എന്നാണ് പലരും കമന്റ് ചെയ്യുന്നത്.
അഖിൽ എസ്. കിരൺ സംവിധാനം ചെയ്ത മധുര നൊമ്പരം എന്ന ഷോർട്ട് ഫിലിമിലൂടെ ആണ് മീനാക്ഷി അഭിനയ രംഗത്ത് എത്തുന്നത്. ജമ്ന പ്യാരി , ആന മയിൽ ഒട്ടകം എന്നീ ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു. അമർ അക്ബർ അന്തോണിയിലെ പാത്തു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാദിർഷ സംവിധാം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, കെപിഎസി ലളിത, നമിത പ്രമോദ് തുടങ്ങി നിരവധി പേർ അഭിനയിച്ചിരുന്നു. പ്രിയദര്ശന്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്തൊരു ചിത്രം ആയിരുന്നു ഒപ്പം. നന്ദിനി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ മീനാക്ഷി അവതരിപ്പിച്ചിരുന്നത്.
സിനിമാക്കാലത്തിന് തുടക്കമാകുന്നു; ‘കാതല്‍’ ഐഎഫ്എഫ്കെയില്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
Last Updated Oct 15, 2023, 8:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]