
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നുള്ള കണ്ണൂര്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. കുവൈത്ത്-കണ്ണൂര്‍ സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഇനി ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ ഉണ്ടാകും. നിലവില്‍ വ്യാഴാഴ്ച മാത്രമാണ് സര്‍വീസുള്ളത്.
ഒക്ടോബര്‍ 30 മുതല്‍ എല്ലാ തിങ്കളാഴ്ചകളിലും ഒരു സര്‍വീസ് കൂടി ഉണ്ടാകും. തിങ്കളാഴ്ചകളില്‍ രാവിലെ 4.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 7.40ന് കുവൈത്തില്‍ എത്തും. തിരികെ കുവൈത്തില്‍ 8.40ന് പുറപ്പെട്ട് വൈകിട്ട് നാലിന് കണ്ണൂരിലെത്തും. കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തിയിരുന്ന ഗോഫസ്റ്റ് നിലച്ചതോടെ യാത്രക്കാര്‍ക്ക് ദുരിതമായിരുന്നു. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ ഈ സെക്ടറിലെ യാത്രക്കാര്‍ക്ക് ആശ്വാസമാകും.
Read Also-
ഏഴ് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കാന്‍ ബജറ്റ് വിമാന കമ്പനി; ഡിസംബര്‍ മുതല്‍ തുടക്കം
മദീന: ഏഴു പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കാന്‍ സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്ലൈനാസ്. ഡിസംബര്‍ ഒന്നു മുതല്‍ മദീനയില്‍ നിന്ന് ഏഴു പുതിയ സര്‍വീസുകള്‍ കൂടി തുടങ്ങും.
റിയാദിലും ജിദ്ദയിലും ദമ്മാമിലും ഫ്ലൈനാസിന് നേരത്തെ ഓപ്പറേഷന്‍സ് ഹബ്ബുകളുണ്ട്. മദീന വിമാനത്താവളത്തില്‍ പുതിയ ഓപ്പറേഷന്‍സ് ഹബ്ബ് തുറക്കുന്നതോടെ സൗദിയില്‍ നാലു ഓപ്പറേഷന് ഹബ്ബുകളുള്ള വിമാനകമ്പനിയായി ഫ്ലൈനാസ് മാറും. മദീന വിമാനത്താവളത്തിലെ പുതിയ ഓപ്പറേഷന്‍സ് ബേസില്‍ നിന്നാണ് ഡിസംബര്‍ മുതല്‍ അഞ്ച് വിദേശ നഗരങ്ങളിലേക്കും രണ്ട് ആഭ്യന്തര നഗരങ്ങളിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. ദുബൈ, ഒമാന്‍, ബാഗ്ദാദ്, അസ്താംബൂള്‍, അങ്കാറ എന്നിവിടങ്ങളിലേക്കും അബഹ തബൂക്ക് എന്നീ ആഭ്യന്തര നഗരങ്ങളിലേക്കുമാണ് മദീനയില്‍ നിന്ന് ഡിസംബര്‍ ഒന്ന് മുതല്‍ ഫ്ലൈനാസ് സര്‍വീസ് തുടങ്ങുക. നിലവില്‍ റിയാദ്, ജിദ്ദ, ദമ്മാം, കെയ്റോ എന്നിവിടങ്ങളിലേക്ക് മദീനയില്‍ നിന്ന് ഫ്ലൈനാസ് സര്‍വീസ് നടത്തുന്നുണ്ട്. പുതിയ ഏഴ് നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ കൂടിാകുമ്പോള്‍ മദീനയില്‍ നിന്ന് ഫ്ലൈനാസ് സര്‍വീസുള്ള ഡെസ്റ്റിനേഷനുകള്‍ 11 ആകും.
Last Updated Oct 15, 2023, 8:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]