കോഴിക്കോട് ∙ കേരളം കണ്ട ഏറ്റവും ക്രൂരമായ ഒരു കൊലപാതകത്തിനു നേതൃത്വം നൽകിയ കൊടി സുനിയെ മദ്യവും ടച്ചിങ്സും കൊടുത്ത് സ്വീകരിക്കുന്ന പൊലീസ്
മൂന്ന് വിദ്യാർഥികളെ മുഖംമൂടിയും കയ്യാമവും വച്ച് സ്വീകരിക്കുന്നുണ്ടെങ്കിൽ ആ ഇരട്ടത്താപ്പിന്റെ കാരണം ഭരിക്കുന്നവർക്കും ഗുണ്ടകളുടെ മനസ്സാണ് എന്നതാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ്
എംപി.
യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർക്കെതിരായ പൊലീസ് അതിക്രമങ്ങൾക്കെതിരെ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ കോഴിക്കോട് ഐജി ഓഫിസിനു മുന്നിൽ നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘
വേണ്ടി വണ്ടി നിർത്തും, ഇഷ്ടപ്പെട്ട ഹോട്ടലിൽനിന്നു വേണ്ടതെല്ലാം വാങ്ങിച്ചു കൊടുക്കും, ഹോട്ടലിനു പുറത്തു നിർത്തിയ ഒരു വെള്ളക്കാറിന്റെ പുറത്ത് നാല് ഗ്ലാസ് വരും, അതിന്റെ മേലെ അനുബന്ധ സൗകര്യങ്ങൾ വരും, മദ്യം കൊടുക്കും, ടച്ചിങ്സ് കൊടുക്കും, ചിക്കൻ കൊടുക്കും, ഏഴു മാസം 60 ദിവസം പരോളും കൊടുക്കും.
കൊടിസുനിയെ മദ്യവും ടച്ചിങ്സും കൊടുത്ത് സ്വീകരിക്കുന്ന പിണറായി വിജയന്റെ പൊലീസ് കെഎസ്യുവിന്റെ മൂന്ന് വിദ്യാർഥികളെ മുഖംമൂടിയും കയ്യാമവും വച്ച് സ്വീകരിക്കുന്നുണ്ടെങ്കിൽ ആ ഇരട്ടത്താപ്പിന്റെ കാരണം ഒന്നാണ്, ഗുണ്ടകളുടെ മനസ്സ് തന്നെയാണ് ഭരിക്കുന്നവനും ഉള്ളത് എന്നുള്ളതാണത്.’’ – ഷാഫി പറഞ്ഞു.
‘‘വിദ്യാർഥി നേതാക്കന്മാരെ സിപിഎമ്മിന്റെയും
തൃപ്തിക്കായി കോടതിയിൽ ഹാജരാക്കുന്നതിന്റെ പേര് പൊലീസിങ് എന്നല്ല. ഇത് സിപിഎമ്മിനു വേണ്ടിയുള്ള അടിമപ്പണിയാണെങ്കിൽ അത് എടുക്കേണ്ടവർ കാക്കി ഊരി വച്ചിട്ട് പാർട്ടി ഓഫിസിൽ പോയി പണിയെടുക്കണം.
ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നല്ല അവരുടെ ശമ്പളം മാറ്റേണ്ടത്. രണ്ട് കേസും തമ്മിലുള്ള താരതമ്യം ഞാൻ പറഞ്ഞു.
അപ്പോഴും അവിടെ നടപടിയില്ല. ചെയ്തത് തെറ്റാണെന്ന് പറയുന്നില്ല.
ജനാധിപത്യവാദികളുടെ, സാംസ്കാരിക നായകന്മാരുടെ പ്രതിഷേധത്തിന്റെ നീണ്ട കഥകളില്ല, രചനകളില്ല, വഴികളില്ല, പ്രതികരണങ്ങളില്ല.
മൗനമാണ് തികഞ്ഞ മൗനം. കാരണം രാജാവ് കോപിച്ചുകൂടാ.
സർക്കാർ ഇനി അധികകാലമില്ല എന്നുള്ളത് അതിന്റെ തലപ്പത്തിരിക്കുന്നവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെ കാലശേഷം അവർക്ക് പണിയെടുക്കാൻ പൊലീസിൽ ചില ഗുണ്ടകളെ നിലനിർത്താൻ വേണ്ടിയുള്ള പിന്തുണയാണ് ഇവർ കൊടുത്തുകൊണ്ടിരിക്കുന്നത്.’’ – ഷാഫി പറമ്പിൽ ആരോപിച്ചു.
‘‘ഗുരുതരമായ സംഭവങ്ങളെ ഒറ്റപ്പെട്ട
സംഭവങ്ങളെന്നു മുദ്രകുത്തി മുഖ്യമന്ത്രി പിണറായി വിജയൻ നിസാരവത്കരിക്കുകയാണ്. സംസ്ഥാനത്തെ അതിക്രമങ്ങൾക്കു പിന്നിലെ യഥാർഥ കാരണഭൂതൻ മുഖ്യമന്ത്രിയാണ്.
ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവർ മാനസികമായി ഇങ്ങനെയുള്ള അതിക്രമങ്ങളോട് യോജിക്കുന്നതുകൊണ്ടാണ് ഇത്തരം അക്രമങ്ങൾക്ക് പ്രോത്സാഹനം ലഭിക്കുന്നത്. അക്രമങ്ങളുടെ രക്ഷാധികാരികളായി സർക്കാർ സ്വയം ചമയുന്നതാണ് കേരളം നേരിടുന്ന പ്രധാന പ്രശ്നം.
കാക്കി ഇട്ട കമ്മ്യൂണിസ്റ്റുകാർ ഒരു കാര്യം മനസ്സിലാക്കണം.
എന്നും പിണറായി വിജയനായിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി’’ – ഷാഫി പറഞ്ഞു. ഉപവാസസമരം എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]