വാഷിങ്ടൻ ∙
ന്യൂഡൽഹിയിൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്കെതിരെ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. വ്യാപാര ചർച്ചകൾക്കായി യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിഞ്ച് ന്യൂഡൽഹിയിലെത്താനിരിക്കെയാണ് ഇന്ത്യയുടെ വ്യാപാര നയത്തെ വിമർശിച്ച് നവാരോ രംഗത്തെത്തിയത്.
‘യുക്രെയ്നിലെ റഷ്യൻ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ ഇന്ത്യൻ ശുദ്ധീകരണശാലകൾ റഷ്യൻ ശുദ്ധീകരണശാലകളുമായി കൈകോർത്ത് പ്രവർത്തിച്ചു.
ഇത് തികച്ചും വിചിത്രമാണ്. കാരണം അവർ അന്യായമായ വ്യാപാരത്തിലൂടെ ഞങ്ങളിൽ നിന്ന് പണമുണ്ടാക്കുകയും അതുവഴി പല തൊഴിലാളികളും ദുരിതത്തിലാകുകയും ചെയ്യുന്നു.
ഇന്ത്യ ആ പണം റഷ്യൻ എണ്ണ വാങ്ങാൻ ഉപയോഗിക്കുന്നു. റഷ്യ അത് ആയുധങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു.
ഇന്ത്യ ചർച്ചകൾക്ക് തയാറായിരിക്കുകയാണ്. വ്യാപാരത്തിന്റെ കാര്യത്തിൽ അവർക്ക് വളരെ ഉയർന്ന തീരുവകളുണ്ട്’ – രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നവാരോ പറഞ്ഞു.
ഉഭയകക്ഷി വ്യാപാര ധാരണകൾ സംബന്ധിച്ച് വാണിജ്യ വകുപ്പ് സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാളുമായി ബ്രെൻഡൻ ലിഞ്ച് ഇന്ന് ചർച്ച നടത്തും.
ഓഗസ്റ്റ് 25നും 29നും ഇടയിൽ ഇന്ത്യ സന്ദർശിക്കാനാണ് യുഎസ് പ്രതിനിധി സംഘം തീരുമാനിച്ചിരുന്നത്. ട്രംപിന്റെ തീരുവയുദ്ധത്തെ തുടർന്നാണ് വ്യാപാര ചർച്ചകൾ തുടരാനായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]