ചെന്നൈ: ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര നടക്കാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കാത്ത് ചില നാഴികക്കല്ലുകള്‍. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. എട്ട് സിക്സുകള്‍ നേടിയാല്‍ സെവാഗിനെ മറികടക്കാന്‍ രോഹിത്തിനാവും. 91 സിക്സുകളാണ് ടെസ്റ്റില്‍ സെവാഗ് നേടിയത്. 84 സിക്സുകളാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് ടെസ്റ്റുകള്‍ കളിക്കുന്നതിനാല്‍ രോഹിത്, സെവാഗിനെ അനായാസം മറികടക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.
50 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാവാനുള്ള അവസരവും രോഹിത്തിനുണ്ട്. രണ്ട് സെഞ്ചുറികള്‍ കൂടി നേടിയാല്‍ രോഹിത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 സെഞ്ചുറി പൂര്‍ത്തിയാക്കാം. സച്ചിന് ടെന്‍ഡുല്‍ക്കറും വിരാട് കോലിയുമാണ് ആണ് 50ലധികം അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍. ഇപ്പോള്‍ മികച്ച ഫോമിലുള്ള രോഹിത് ഈ രണ്ട് നാഴികക്കല്ലുകളും താണ്ടാന്‍ കഴിയുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്ക്കര്‍ ബംഗ്ലാദേശ് ടീമിനെ കുറിച്ച് സംസാരിച്ചിരുന്നു. ബംഗ്ലാദേശിനെ എഴുതിത്തള്ളരുതെന്നാണ് അദ്ദേഹം പറുന്നത്. ഗവാസ്ക്കറുടെ വാക്കുകള്‍… ”പലപ്പോഴും ഇന്ത്യക്ക് ഷോക്ക് തന്നിട്ടുള്ള ടീമാണ് ബംഗ്ലാദേസ്. 2007 ഏകദിന ലോകകപ്പ് മുതല്‍ തുടങ്ങുന്നു അത്. 2012 ലെ ഏഷ്യ കപ്പ്, 2015, 2022 വര്‍ഷങ്ങളിലെ നിശ്ചിത ഓവര്‍ പരമ്പരകളിലെ അപ്രതീക്ഷിത തോല്‍വികള്‍ തുടങ്ങിയവയെല്ലാം നമ്മുടെ മനസിലുണ്ട്. രണ്ട് വര്‍ഷം മുമ്പ് ധാക്ക ടെസ്റ്റില്‍ ബംഗ്ലാദേശ് ഇന്ത്യയ്ക്കെതിരെ ആദ്യടെസ്റ്റ് വിജയത്തിനരികെ എത്തിയിന്നു. ശ്രേയസ് അയ്യരും ആര് അശ്വിനും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.” ഗവാസ്കര്‍ പറഞ്ഞു.
ബംഗ്ലാദേശിന് കരുത്തുണ്ട്, നല്ല സ്പിന്നര്‍മാരുണ്ട്! ഇന്ത്യ കരുതിയിരിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്, റിഷഭ് പന്ത്, ധ്രുവ് ജൂറല്‍, രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, യാഷ് ദയാല്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]