ദില്ലി: 2017ലെ നീറ്റ് യുജി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ നവ്ദീപ് സിംഗിനെ (25) മരിച്ച നിലയിൽ കണ്ടെത്തി. ജൂനിയർ ഡോക്ടറും മൗലാന ആസാദ് മെഡിക്കൽ കോളേജിലെ (എംഎഎംസി) രണ്ടാം വർഷ എംഡി വിദ്യാർത്ഥിയുമാണ് നവ്ദീപ്. ഞായറാഴ്ചയാണ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സിംഗ് എംഎഎംസിയിൽ റേഡിയോളജിയിലാണ് എംഡി പഠനം നടത്തിയിരുന്നത്.
ഫോണിൽ വിളിച്ച് കിട്ടാതിരുന്നതോടെ മുറിയിൽ ചെന്നു നോക്കാൻ നവ്ദീപിന്റെ അച്ഛൻ ഒരു സുഹൃത്തിനോട് പറയുകയായിരുന്നു. സുഹൃത്ത് ചെന്നു നോക്കിയപ്പോൾ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് തുറന്ന് നോക്കിയപ്പോൾ സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല. സിംഗിന്റെ മരണത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എംഎഎംസിയിൽ എംബിബിഎസ് പൂർത്തിയാക്കിയ നവ്ദീപ് സിംഗ് മിടുക്കനായ വിദ്യാർത്ഥി എന്നാണ് കാമ്പസിൽ അറിയപ്പെട്ടിരുന്നത്. ജീവനൊടുക്കാനിടയായ സാഹചര്യം വ്യക്തമല്ല. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കാനഡയിലെ തടാകത്തിൽ ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു; ദാരുണ സംഭവം കൂട്ടുകാർക്കൊപ്പം ജന്മദിനാഘോഷത്തിനിടെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]