അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങൾ പലപ്പോഴും ഇന്ത്യയിലെ പല റോഡുകളിലും തെരുവോരങ്ങളിലും പതിവ് കാഴ്ചയാണ്. അത് പലപ്പോഴും യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു കാള ബൈക്ക് യാത്രികരെ തള്ളിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ദില്ലിയിലെ റോഡിൽ നിന്നാണ് ഈ ദൃശ്യം പകർത്തിയിരിക്കുന്നത്. ദില്ലിയിലെ ഒരു സാധാരണ ദിവസം ഇങ്ങനെയാണ് എന്നാണ് കാപ്ഷനിൽ പറയുന്നത്. എപ്പോൾ വേണമെങ്കിലും ഒരു കാള നിങ്ങളുടെ വഴിയിൽ എത്തിയേക്കാം എന്നും കാപ്ഷനിൽ പറയുന്നുണ്ട്.
ഡ്രൈവർമാരും കന്നുകാലികളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇവിടെ കാണാനാവുക എന്നും റോഡിലെ കുഴികളെയും ഓട്ടോ ഡ്രൈവർമാരേയും പോരാഞ്ഞിട്ടാണ് കന്നുകാലികളുമായിട്ടുള്ള ഏറ്റുമുട്ടൽ എന്നും കാപ്ഷനിൽ സൂചിപ്പിക്കുന്നു. ദില്ലിയിൽ വാഹനമോടിക്കുമ്പോൾ എപ്പോഴും ഗ്ലാസിലൂടെ പിറകിലെന്താണ് എന്ന് നോക്കാൻ മറക്കരുത്. മറ്റ് വാഹനങ്ങൾക്കായി മാത്രമല്ല അത്, ഇത്തരം കന്നുകാലികൾ പിന്നാലെ വരുന്നുണ്ടോ എന്ന് അറിയാനും കൂടിയാണ് എന്നും കാപ്ഷനിൽ പറയുന്നു.
View this post on Instagram
വീഡിയോയിൽ കാണുന്നത് തിരക്കിട്ട ഒരു റോഡാണ്. നിരവധി വാഹനങ്ങൾ റോഡിലൂടെ പോകുന്നുണ്ട്. അതിൽ രണ്ട് പേർ സഞ്ചരിക്കുന്ന ഒരു ബൈക്കും ഉണ്ട്. പെട്ടെന്ന് അതുവഴി വന്ന ഒരു കാള ബൈക്ക് യാത്രക്കാരെ പിന്തുടരുന്നതാണ് വീഡിയോയിൽ കാണുന്നത്. അത് ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. പിന്നെ കാണുന്നത്, ആളുകൾ ആ കാളയെ അവിടെ നിന്നും ഓടിക്കാൻ നോക്കുന്നതാണ്. അക്കൂട്ടത്തിൽ പൊലീസും ഉണ്ട്. എന്നാൽ കാള പോകാൻ കൂട്ടാക്കാതെ ആളുകൾക്ക് നേരെ തിരിയുന്നതും ആകെ കോലാഹാലം സൃഷ്ടിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]