
ഭാഷാഭേദമെന്യെ സിനിമാസ്വാദകരിൽ കാത്തിരിപ്പ് ഉയർത്തുന്ന ചില സനിമകളുണ്ട്. നായകൻ- നായിക കോമ്പോ, സംവിധായകൻ- നായകൻ കോമ്പോ ഒക്കെ ആകാം അതിന് കാരണം. പ്രത്യേകിച്ച് പ്രഖ്യാപിച്ച് കഴിഞ്ഞ സിനിമ കൂടിയാണെങ്കിൽ ആവേശം വാനോളം ആയിരിക്കും. അത്തരത്തിലൊരു സിനിമ മലയാളത്തിലുണ്ട്. പേര് ഒറ്റക്കൊമ്പൻ. പേര് കേൾക്കുമ്പോൾ തന്നെ മലയാള സിനിമാസ്വാദകരിൽ ആവേശം ഇരട്ടിയാണ്.
സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ പ്രഖ്യാപിച്ചിട്ട് നാളുകൾ ഏറെയായി. എന്നാൽ പൃഥ്വിരാജ് ചിത്രമായ കടുവയുമായുള്ള നിയമപ്രശ്നങ്ങളും മറ്റുമായി സിനിമ നീണ്ടു പോകുക ആയിരുന്നു. ഏറെ പ്രതീക്ഷയുള്ളത് കൊണ്ട് തന്നെ സുരേഷ് ഗോപിയുടെ ഏത് പുതിയ സിനിമ പ്രഖ്യാപിച്ചാലും ആരാധക ചോദ്യം ഒറ്റക്കൊമ്പനെ കുറിച്ചായിരിക്കും. ആ ചോദ്യങ്ങൾക്കെല്ലാം സമാപനമാകാൻ പോകുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്നാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി പറയുന്നത്. ‘ഒറ്റക്കൊമ്പൻ ഓണം കഴിഞ്ഞിട്ട് തുടങ്ങാം എന്നുള്ള പ്ലാനിലാണ്. പാർട്ടിയുടെ അനുമതി കിട്ടും’, എന്നും സുരേഷ് ഗോപി പറയുന്നു. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുണ്ടും ഷർട്ടും കൂളിംഗ് ഗ്ലാസും; മലയാളി തനിമയിൽ തലൈവർ, ആരാധകർക്ക് ഓണം സർപ്രൈസുമായി ടീം ‘കൂലി’
അതേസമയം, ഒറ്റക്കൊമ്പനിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി അനുഷ്ക ഷെട്ടി ആയിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. നിലവിൽ കത്തനാർ എന്ന മലയാള സിനിമയിൽ അനുഷ്ക അഭിനയിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ആറ് കോടി രൂപയാണ് ഒരു സിനിമയ്ക്ക് വേണ്ടി അനുഷ്ക വാങ്ങിക്കുന്നത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷമാണ് താരം പ്രതിഫലം ഉയർത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. മാത്യൂസ് തോമസ് ആണ് ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത്. ഷിബിൻ ഫ്രാൻസിസ് ആണ് രചന.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]